തുവ്വൂര്‍ കൊലപാതകത്തില്‍ നാല് പേര് അറസ്റ്റില്‍. വീട്ടുടമ വിഷ്ണുവും സഹോദരങ്ങളും സുഹൃത്തുമാണ് അറസ്റ്റിലായത്. തുവ്വൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപം റെയില്‍വേ പാളത്തിന് അടുത്തുള്ള വിഷ്ണുവിന്റെ വീട്ടുവളപ്പിലാണ് മൃതദേഹം കണ്ടത്. തുവ്വൂര്‍ കൃഷിഭവനിലെ ജോലിക്കാരിയായ സുജിതയെ ഈ മാസം 11 മുതല്‍ കാണാനില്ലായിരുന്നു
വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വീട്ടുവളപ്പില്‍ മൃതദേഹം കുഴിച്ചിട്ട കാര്യം പറഞ്ഞത്. തുവ്വൂര്‍ പഞ്ചായത്തിലെ കുടുംബശ്രീയുടെ കാര്യങ്ങളുടെ ചുമതലയുണ്ടായിരുന്ന താത്കാലിക ജീവനക്കാരി കൂടിയായിരുന്നു സുജിത.
വിഷ്ണു, വിഷ്ണുവിന്റെ അച്ഛൻ കുഞ്ഞുണ്ണി, വിഷ്ണുവിന്റെ സഹോദരൻമാരായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഹാൻ എന്നിവരാണ് അറസ്റ്റിലായത്. സംഭവദിവസം ചികിത്സക്കായി ഹെല്‍ത്ത് സെന്ററിലേക്കെന്ന് പറഞ്ഞാണ് സുജിത വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട് കാണാതാകുകയായിരുന്നു