ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ സില്‍ക്ക്യാര തുരങ്കത്തിലെ രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തില്‍. 41 ജീവനക്കാരാണ് ഇവിടെ കുടുങ്ങി കിടക്കുന്നത്. രാവിലെ എട്ട് മണിയോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാനാവുമെന്നാണ് ദൗത്യ സംഘം കരുതുന്നത്.
നല്ല രീതിയിലാണ് രക്ഷാദൗത്യം പുരോഗമിക്കുന്നത്. വ്യാഴാഴ്ച്ച രാവിലെയോടെ ഈ ദൗത്യം പുര്‍ത്തിയാക്കുമെന്നാണ് കരുതുന്നതെന്ന് സോജില തുരങ്ക പദ്ധതിയുടെ അധ്യക്ഷനായ ഹര്‍പാല്‍ സിംഗാണ് ഇക്കാര്യം അറിയിച്ചത്.അര്‍ധ രാത്രി വരെ രക്ഷാപ്രവര്‍ത്തനത്തില്‍ വലിയ പുരോഗതിയുണ്ടായിരുന്നു. ഇവിടെയുള്ള തുരങ്കം ഇടിച്ചുവീണ മാലിന്യങ്ങളും, പാറകഷ്ണങ്ങളുമാണ് രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നത്.
തുരങ്കത്തിനുള്ളിലേക്ക് എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥര്‍ പ്രവേശിച്ചിട്ടുണ്ട്. രക്ഷപ്പെടുത്തിയ ഉടന് ഇവരെ ആശുപത്രികളിലേക്ക് മാറ്റും. അതിനായി 41 ആംബുലന്‍സുകളും ഇവിടെ പാര്‍ക്ക് ചെയ്തിട്ടുണ്ട്. ചിന്യാലിസോറിലുള്ള ആശുപത്രിയിലേക്കാണ് ഈ 41 പേരെയും മാറ്റുക.
ദിവസങ്ങളായി രക്ഷാപ്രവര്‍ത്തിന് ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അതൊന്നും വിജയകരമായിരുന്നില്ല. അതേസമയം ദുരന്തനിവാരണ സംഘം വിദേശത്ത് നിന്നടക്കം വിദഗ്ധനെ കൊണ്ടുവന്നതോടെ രക്ഷാപ്രവര്‍ത്തനത്തിന് വേഗം വെച്ചത്. ആറ് മീറ്ററോളം കല്ലും പാറകഷ്ണങ്ങളുമാണ് നീക്കം ചെയ്തത്.