തൃശൂര്‍: തൃശൂര്‍ നഗരത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ഒളരിക്കര സ്വദേശി ശ്രീരാഗ് (26) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30 തോടെയാണ് സംഭവം. രണ്ട് സംഘങ്ങള്‍ തമ്മിലുള്ള സംഘട്ടനമാണ് കൊലപാതകത്തിലേക്കെത്തിയതെന്നാണ് വിവരം. ഇയാളുടെ സഹോദരനും കുത്തേറ്റു.
ദിവാൻജിമൂല പാസ്പോര്‍ട്ട് ഓഫിസിന് സമീപത്ത് വെച്ചായിരുന്നു സംഘട്ടനം. മരിച്ച ശ്രീരാഗിന്റെ സഹോദരങ്ങളായ ശ്രീരാജ് , ശ്രീനേഗ്, പ്രതിയായ അല്‍ത്താഫ് എന്നവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. ഇതില്‍ ശ്രീനേഗിന് കുത്തേറ്റിട്ടുണ്ട്. മറ്റ് രണ്ട് പേര്‍ക്ക് അടി പിടിയിലുള്ള പരിക്കാണ്. പരിക്കുകള്‍ ഗുരുതരമല്ല