തൃശൂര്‍ കോര്‍പ്പറേഷനിലേക്കുള്ള പൊതുജനങ്ങളുടെ അപേക്ഷകള്‍ 2024 ജനുവരി 1 മുതല്‍ പൂര്‍ണ്ണമായി ഓണ്‍ലൈൻ സംവിധാനത്തിലാകും.

തൃശൂര്‍ കോര്‍പ്പറേഷനിലേക്കുള്ള പൊതുജനങ്ങളുടെ അപേക്ഷകള്‍ 2024 ജനുവരി 1 മുതല്‍ പൂര്‍ണ്ണമായി ഓണ്‍ലൈൻ സംവിധാനത്തിലാകും.
alternatetext

തൃശൂര്‍ കോര്‍പ്പറേഷനിലേക്കുള്ള പൊതുജനങ്ങളുടെ അപേക്ഷകള്‍ 2024 ജനുവരി 1 മുതല്‍ പൂര്‍ണ്ണമായി ഓണ്‍ലൈൻ സംവിധാനത്തിലാകും. ഇൻഫര്‍മേഷൻ കേരള മിഷൻ തയ്യാറാക്കിയ കെ-സ്‌മാര്‍ട്ട് സോഫ്റ്റ് വെയര്‍ വഴിയായിരിക്കും കോര്‍പ്പറേഷൻ സേവനങ്ങള്‍ ലഭിക്കുന്നത്. കോര്‍പ്പറേഷനില്‍ നിന്നുള്ള സേവനങ്ങള്‍ക്കായി പൊതുജനങ്ങള്‍ക്ക് ഇനി നേരിട്ട് വരാതെ പൂര്‍ണ്ണമായും ഓണ്‍ലൈൻ വഴി ലഭ്യമാകും.

അഴിമതി രഹിതവും സുതാര്യവുമായ കോര്‍പ്പറേഷൻ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന് തയ്യാറാക്കിയ പദ്ധതിയില്‍ പൊതുജനങ്ങളുടെ സഹകരണം മേയര്‍ എംകെ വര്‍ഗ്ഗീസ് അഭ്യര്‍ത്ഥിച്ചു. പദ്ധതിയുടെ ഭാഗമായി കോര്‍പ്പറേഷനില്‍ നിന്നും ലഭിക്കുന്ന സേവനങ്ങള്‍ (ജനന-മരണ-വിവാഹ രജിസ്ട്രേഷൻ, വസ്‌തു നികുതി, കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ്, പൊതുജന പരാതി പരിഹാരം, വ്യാപാര ലൈസൻസ്, അപേക്ഷകള്‍, ബില്ലുകള്‍ മുതലായവ) അഞ്ച് ദിവസത്തേയ്ക്ക് തടസ്സപ്പെടും. ജനുവരി 1 മുതല്‍ സേവനങ്ങള്‍ പുനരാരംഭിക്കും.