തിരക്കേറിയ നാഷണൽ ഹൈവേ 183 നാലുവരിപ്പാതയായി വികസിപ്പിക്കണമെന്ന പൊതുജനാവശ്യം ശക്തമാകുന്നു

തിരക്കേറിയ നാഷണൽ ഹൈവേ 183 നാലുവരിപ്പാതയായി വികസിപ്പിക്കണമെന്ന പൊതുജനാവശ്യം ശക്തമാകുന്നു
alternatetext

അനീഷ്‌ ചുനക്കര

മാവേലിക്കര: കൊല്ലം-തേനി നാഷണൽ ഹൈവേ 183 നാലുവരിപ്പാതയായി വികസിപ്പിക്കണമെന്ന പൊതുജനാവശ്യം ശക്തമാകുന്നു. നിലവിലുള്ള റോഡിന്റെ വീതികുറവും, പലഭാഗത്തേയും അപകടവളവും മൂലം വാഹനഗതാഗതം മിക്കപ്പോഴും തടസ്സപ്പെടുകയും അപകടങ്ങൾ ഉണ്ടാകുന്നതും പതിവാണ്. കൂടാതെ നിലവിലുള്ള രണ്ടുവരിപ്പാതക്ക് വശങ്ങളിൽ മുഴുവനായും നടപ്പാതയോ, ഓടയോ ഇല്ലാത്തതും ക്ലേശങ്ങൾ സൃഷ്ടിക്കുന്നു.

നിലവിൽ ഈ റോഡിൽ മാവേലിക്കര വെട്ടിയാർ പാറകുളങ്ങര വലിയവളവിൽ തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങളിൽ നിരവധി ആളുകളാണ് പരിക്കേറ്റിട്ടുള്ളത്. ഒപ്പം അനേകം വാഹനങ്ങൾ തകരുകയും ചെയ്തിട്ടുണ്ട്. റോഡുമായി ബന്ധപ്പെട്ട അധികാരികളും, രാഷ്ട്രീയനേതൃത്വവും പൊതുജനങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടി യഥോചിതം പ്രവർത്തിക്കണമെന്ന് പരിസരവാസികൾ പറയുന്നു