തൊടുപുഴ: ഇടുക്കി തൊടുപുഴയില്‍ നിന്നു കാണാതായ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ തിരുപ്പൂരില്‍ നിന്നും ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം കണ്ടെത്തി. തൊടുപുഴ സബ് ഇന്‍സ്പെക്ടര്‍ എന്‍.എസ്. റോയിയും സംഘവും തമിഴ്നാട്ടിലെ പല സ്ഥലങ്ങളിലും ദിവസങ്ങള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് ഇവരെ കണ്ടെത്തിയത്.
19-ഉം 21-ഉം വയസുള്ള ആണ്‍കുട്ടികള്‍ക്കൊപ്പം തിരുപ്പൂര്‍ തിരുമുരുകന്‍ പൂണ്ടിയിലുള്ള ഒരു മിനറല്‍ വാട്ടര്‍ ബോട്ടിലിംഗ് യൂണിറ്റില്‍ ജോലിയെടുക്കുകയായിരുന്നു ഇവർ. പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ മക്കളെ കാണാനില്ലെന്ന് കാണിച്ച് നല്കിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. നാലുപേരെയും തൊടുപുഴ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ മുന്നില്‍ ഹാജരാക്കി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ആണ്‍കുട്ടികളുടെ പേരില്‍ കേസെടുക്കുമെന്നും പോലീസ് പറഞ്ഞു