ന്യൂഡല്‍ഹി: അതിക്രമത്തിന് ഇരയായ സ്ത്രീകള്‍ക്ക് സമൂഹത്തില്‍ നിന്ന് കാര്യമായ പിന്തുണ ലഭിക്കുന്നില്ലെന്ന് രാഷ്ട്രപതി മുര്‍മു. കൊല്‍ക്കത്തയിലെ ജൂനിയര്‍ ഡോക്ടറുടെ ബലാത്സംഗ കൊലയുടെ പശ്ചാത്തലത്തിലാണ് രാഷ്ട്രപതിയുടെ പരാമര്‍ശമുണ്ടായിരിക്കുന്നത്. രാജ്യത്താകെ വിവിധയിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ ഉണ്ടാവുന്ന അതിക്രമങ്ങളും രാഷ്ട്രപതി സൂചിപ്പിച്ചു.
കുറ്റകൃത്യം ചെയ്തതിന് ശേഷം പ്രതികള്‍ ധൈര്യത്തോടെ നടക്കുന്നത് നമ്മുടെ സാമൂഹിക ജീവിതത്തിലെ ദു:ഖകരമായ കാര്യമാണ്. എന്നാല്‍ ഇരകളോ ഭയത്തിലാണ് ജീവിക്കുന്നത്. അതിജീവിതമാരുടെ ജീവിതമാണ് ഏറ്റവും മോശകമാകുക. കാരണം സമൂഹം അവരെ പിന്തുണയ്ക്കുന്നേയില്ലെന്നും രാഷ്ട്രപതി പറഞ്ഞു. സുപ്രീം കോടതി സംഘടിപ്പിച്ച, രണ്ട് ദിവസങ്ങളിലായി നടക്കുന്ന നാഷണല്‍ കോണ്‍ഫറന്‍സ് ഓഫ് ജില്ലാ ജുഡീഷ്യറിയും വേദിയില്‍ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
ജുഡീഷ്യല്‍ സംവിധാനത്തിലെ വെല്ലുവിളികളെ മറികടക്കാന്‍ എല്ലാവരും ഒരുമിച്ച് ചേര്‍ന്ന് ശ്രമിക്കണം. കോടതികളിലെ വിവിധ കാര്യങ്ങളില്‍ വലിയ മാറ്റം വന്നതായി അറിയാന്‍ കഴിഞ്ഞു. ഇനിയും അതില്‍ പല കാര്യങ്ങളും ചെയ്യാനുണ്ട്. വലിയ പുരോഗതി തന്നെ എല്ലാ കാര്യത്തിലും വേണം. സെലക്ഷന്‍ കമ്മിറ്റിയില്‍ സ്ത്രീകളുടെ എണ്ണം വര്‍ധിച്ചതില്‍ വലിയ സന്തോഷമുണ്ട്. ഇതിലൂടെ സെലക്ഷന്‍ കമ്മിറ്റിയിലെ സ്ത്രീകളുടെ എണ്ണത്തില്‍ 50 ശതമാനം ഉയര്‍ന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.
രാജ്യത്തെ കോടതികളിലെ ഓരോ ന്യായാധിപനെയും ജനങ്ങളെ ദൈവത്തെ പോലെയാണ് കാണുന്നത്. ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥയുടെ കാവല്‍ക്കാരനെന്ന നിലയില്‍ സുപ്രീം കോടതിയുടെ പ്രവര്‍ത്തനം വിലമതിക്കാനാവാത്തതാണെന്നും ദ്രൗപതി മുര്‍മു പറഞ്ഞു. സുപ്രീം കോടതി കാരണം ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥയ്ക്ക് ഉന്നതമായ സ്ഥാനമാണ് ഉള്ളത്. നീതിയിലുള്ള വിശ്വാസവും അതിനോടുള്ള ബഹുമാനവും നമ്മുടെ പാരമ്ബര്യത്തിന്റെ ഭാഗമാണ്.
ധര്‍മത്തെയും, സത്യത്തെയും നീതിയെയും ബഹുമാനിക്കാനുള്ള ധാര്‍മികമായ ഉത്തരവാദിത്തം ഓരോ ജഡ്ജിമാര്‍ക്കുമുണ്ട്. ജില്ലാ തലത്തില്‍ ഈ ഉത്തരവാദിത്തം നീതി ന്യായ വ്യവസ്ഥയുടെ വഴിവിളക്കാണ്. ജില്ലാ തലത്തിലെ കോടതികളാണ് കോടിക്കണക്കിന് ജനങ്ങളുടെ മനസ്സില്‍ നീതിന്യായ വ്യവസ്ഥയുടെ പ്രതിച്ഛായ നിര്‍മിക്കുന്നത്. അതിനാല്‍ കുറഞ്ഞ പണച്ചെലവിലും വേഗത്തിലും ഔചിത്യത്തോടെ ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കുക എന്നതാണ് നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാനമെന്നും രാഷ്ട്രപതി പറഞ്ഞു.
ബലാത്സംഗം പോലുള്ള ക്രൂരമായ കുറ്റകൃത്യങ്ങളുടെ വിധി തലമുറകള്‍ക്ക് ശേഷം മാത്രം വരുമ്ബോള്‍, നമ്മുടെ നീതി ന്യായ വ്യവസ്ഥയിലുള്ള വിശ്വാസത്തിന് ഇടിവ് സംഭവിക്കും. ചിലപ്പോഴെങ്കിലും സ്വാധീനമുള്ളവര്‍ കുറ്റകൃത്യങ്ങള്‍ ചെയ്ത ശേഷവും സ്വതന്ത്രമായും ഭയരഹിതമായും വിഹരിക്കുന്നത് നമ്മുടെ സാമൂഹ്യജീവിതത്തിന്റെ സങ്കടകരമായ വശമാണ്. അവര്‍ ചെയ്ത കുറ്റകൃത്യങ്ങളുടെ ഇരകളായ പാവപ്പെട്ടവര്‍ കുറ്റവാളികളെ പോലെ ഭയപ്പെട് ജീവിക്കുകയായിരിക്കുമെന്നും രാഷ്ട്രപതി വ്യക്തമാക്കി.
ഗ്രാമങ്ങളില്‍ പലര്‍ക്കും കോടതിയില്‍ പോകാന്‍ ഭയമാണ്. അവര്‍ അനീതി സഹിക്കുന്നു. നീതിക്ക് വേണ്ടി പോരാടിയാല്‍ ജീവിതം ദുരിതപൂര്‍ണമാകുമെന്ന് അവര്‍ കരുതുന്നു. ഈ അവസ്ഥ മാറാന്‍ നടപടികള്‍ വേണമെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു.