ഓണത്തിനിടെ വ്യാജമദ്യം, സ്‌ട്രൈക്കിംഗ് ഫോഴ്‌സുമായി എക്‌സൈസ്

ഓണത്തിനിടെ വ്യാജമദ്യം, സ്‌ട്രൈക്കിംഗ് ഫോഴ്‌സുമായി എക്‌സൈസ്
alternatetext

തൃശൂർ: ഓണത്തോടനുബന്ധിച്ച്‌ വ്യാജമദ്യവും മറ്റ് ലഹരിഉത്പന്നങ്ങളും തടയുന്നതിന്റെ ഭാഗമായി ഹൈവേയില്‍ വാഹന പരിശോധന ശക്തമാക്കും. ഇതോടൊപ്പം 24 മണിക്കൂറും പ്രവർത്തിക്കുന്ന 2 സ്‌ട്രൈക്കിംഗ് ഫോഴ്‌സ് യൂണിറ്റുകളും രാവും പകലും നിരീക്ഷണം നടത്തും. രണ്ട് മേഖലകളായി തിരിച്ച്‌ രണ്ട് വാഹനങ്ങളിലായി അഞ്ച് ഉദ്യോഗസ്ഥരെങ്കിലും പരിശോധനയ്ക്കുണ്ടാകും.

ഏത് സമയത്തും വിവരം കിട്ടിയാല്‍ പരിശോധന നടത്താനും നടപടിയെടുക്കാനും കഴിയും. ഓണം പോലുള്ള വിശേഷ അവസരങ്ങളിലാണ് സ്‌ട്രൈക്കിംഗ് ഫോഴ്‌സ് വ്യാപകപരിശോന നടത്തുക. അതോടൊപ്പം ഐ.ബി സംഘവും സ്‌പെഷ്യല്‍ സ്‌ക്വാഡും രഹസ്യമായി വിവരങ്ങള്‍ ശേഖരിക്കും. സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച്‌ ലഹരിവിരുദ്ധ ക്ലബുകളും സജീവമാണ്.

അഞ്ഞൂറിലേറെ കേസുകള്‍ എക്‌സൈസ് കമ്മിഷണറുടെ നിർദ്ദേശാനുസരണമുള്ള ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച്‌ ജില്ലയിലുടനീളം വ്യാപക പരിശോധനകളിലും റെയ്ഡുകളിലായി 75 അബ്കാരി കേസുകളും 32 എൻ.ഡി.പി.എസ് കേസുകളും 434 കോട്പ കേസുകളും എക്‌സൈസ് കണ്ടെത്തി. ജില്ലാ എക്‌സൈസിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ 703 റെയ്ഡുകളിലും വ്യത്യസ്ത ഡിപ്പാർട്ടുമെന്റുകളെ ഉള്‍പ്പെടുത്തി നടത്തിയ 9 സംയുക്ത റെയ്ഡുകളും, 44 ബൈക്ക് പട്രോളിംഗ്, 1953 വാഹന പരിശോധനകളിലുമായി നൂറ്റിപ്പത്തോളം കേസുകളും കണ്ടെത്തി.