കേരളത്തില്‍ ഖനനമേഖലയുടെ സര്‍വ്വേയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഇനി ഡ്രോണ്‍

കേരളത്തില്‍ ഖനനമേഖലയുടെ സര്‍വ്വേയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഇനി ഡ്രോണ്‍
alternatetext

കേരളത്തില്‍ ഖനനമേഖലയുടെ സർവ്വേയുടെ പ്രവർത്തനങ്ങള്‍ക്കായി ഇനി ഡ്രോണ്‍. മൈനിങ്ങ് ആന്റ് ജിയോളജി വകുപ്പ് കെല്‍ട്രോണിന്റെ സഹായത്തോടെ വികസിപ്പിച്ചെടുത്ത ഡ്രോണ്‍ ലിഡാർ സർവ്വേ പ്രവർത്തനമാരംഭിച്ചതായി മന്ത്രി പി രാജീവ് പറഞ്ഞു.

മൈനിങ്ങ് ആൻ്റ് ജിയോളജി വകുപ്പില്‍ സാങ്കേതിക വിദ്യയുടെ വികാസത്തെ പ്രവർത്തനരീതികള്‍ സുതാര്യമാക്കുന്നതിനും കുറേക്കൂടി ചിട്ടയുള്ളതാക്കി മാറ്റുന്നതിനും ഡ്രോണ്‍ ലിഡാർ സർവേ വഴി സാധിക്കുമെന്നും കൂടുതല്‍ കൃത്യതയോടെയുള്ള സർവ്വേ സാധ്യമാകുന്നത് വഴി അഴിമതി സാധ്യതകളും ഇല്ലാതാകുമെന്നും മന്ത്രി പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.

ഇത്തരം നൂതനമായ മാർഗങ്ങള്‍ ഏറ്റെടുത്തുകൊണ്ട് പൊതുജനങ്ങള്‍ ആഗ്രഹിക്കുന്ന വിധത്തില്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവർത്തിച്ചുകൊണ്ട് മൈനിങ്ങ് ആൻ്റ് ജിയോളജി മേഖലയില്‍ മുന്നോട്ട് പോകാം എന്നും അദ്ദേഹം കുറിച്ചു.