തിരുവനന്തപുരം: കേരളത്തിലും ലക്ഷദ്വീപിലും ഇന്നും പരക്കെ മഴ ലഭിക്കും. ചില ജില്ലകളില്‍ ഇടിയോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴ ലഭിക്കും.
ഈ ജില്ലകളില്‍ മണിക്കൂറില്‍ 30 കിലോമീറ്റര്‍ മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്. തീരപ്രദേശത്തു കഴിയുന്നവരും കടലില്‍ മത്സ്യബന്ധനത്തിനായി പോകുന്നവരും ജാഗ്രത പുലര്‍ത്തണം. 5ന് ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ സാധ്യതയുള്ളതിനാല്‍ വരുംദിവസങ്ങളില്‍ ഇടവിട്ടുള്ള ഒറ്റപ്പെട്ടുള്ള മഴയ്ക്കും സാധ്യതയുണ്ട്.