ഇടുക്കി: കേരളത്തിൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ കാട്ടാനകളുടെ കണക്കെടുപ്പ് തുടങ്ങി. വനമേഖലകളെ വിവിധ ബ്ലോക്കുകളായി തിരിച്ചാണ് കണക്കെടുപ്പ് നടത്തുന്നത്. കേരളത്തിൽ ഏകദേശം 611ബ്ലോക്കുകളാണുള്ളത്. നിലവിൽ കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ അഞ്ചു സംസ്ഥാനങ്ങളിലാണ് എലിഫന്റ് എസ്റ്റിമേഷൻ നടത്തുന്നത്.
എസ്റ്റിമേഷൻ പ്രക്രിയയിലൂടെ കാട്ടിലെ
ആനകളുടെ ഏകദേശം കണക്കുകൾ ലഭ്യമാകും. വനംവകുപ്പിന്റെ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. ആദ്യദിവസം നേരിട്ട് കാണുന്ന ആനകളേയും, രണ്ടാം ദിനം ഒന്നര കിലോമീറ്റർ പരിധിയിൽ സ്ഥാപിച്ചിട്ടുള്ള ട്രാൻസിസ്റ്റർ മുഖാന്തിരവും, തുടർന്ന് ജലസ്രോതസ്സുകൾ കേന്ദ്രീകരിച്ചുമാണ് കണക്കെടുപ്പ് നടത്തുന്നത്. ജൂലൈ അവസാനത്തോടെ എല്ലാ സംസ്ഥാനങ്ങളും കണക്കുകൾ സമർപ്പിക്കും.