കോതമംഗലം: പാർട്ടി രക്തസാക്ഷിയും, കൂത്തുപറമ്പ് സമരപോരാളിയുമായ പുഷ്പൻ മരണത്തിനു കീഴടങ്ങിയതിനെ തുടർന്ന് അധിക്ഷേപ സന്ദേശം പ്രചരിപ്പിച്ച കോതമംഗലം എസ്ഐ കെ.പി.ഹരിപ്രസാദിനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ കോതമംഗലം ബ്ലോക്ക് കമ്മിറ്റി പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു. പോലീസുകാരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിലൂടെയാണ് എസ്.ഐ തന്റെ സന്ദേശം അയച്ചത്.
ഇതിനെ തുടർന്ന് അച്ചടക്കലംഘനം നടത്തിയെന്ന കാരണം കാണിച്ച് കോതമംഗലം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഹരിപ്രസാദിനെ
എറണാകുളം റേഞ്ച് ഡിഐജി അന്വേഷണ വിധേയമായി
സസ്പെൻഡ് ചെയ്തിരുന്നു. ഡിവൈഎഫ്ഐ എറണാകുളം ജില്ലാപ്രസിഡൻ്റ് അനീഷ്.എം.മാത്യു ഉദ്ഘാടനം ചെയ്ത പ്രതിഷേധയോഗത്തിലും, മാർച്ചിലും നിരവധി പ്രവർത്തകരാണ് പങ്കെടുത്തത്.
ഐ പ്രതികരിച്ചത്. കോതമംഗലം പോലീസ്സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയാണ്
ഹരിപ്രസാദ്. വാട്സാപ് ഗ്രൂപ്പിലാണ് പുഷ്പൻ്റെ മരണത്തെ അപമാനിച്ച് അശ്ലീല ഭാഷയോട് കൂടി എസ് ഡിവൈഎഫ്ഐ നൽകിയ പരാതിയെ തുടർന്ന് പ്രഥമ
ദൃഷ്ട്യാ കടുത്ത അച്ചടക്കലംഘനം നടത്തിയെന്ന കണ്ടെത്തലിനെ തുടർന്ന് ഹരിപ്രസാദിനെ എറണാകുളം റേഞ്ച് ഡിഐജി സസ്പെൻഡ് ചെയ്തിരുന്നു.
ഡിവൈഎഫ്ഐ ജില്ല സെക്രട്ടേറിയറ്റ് അംഗം ഷിജോ എബ്രാഹം , കോതമഗലം ബ്ലോക്ക് സെക്രട്ടറി ജിയോ പയസ്, പ്രസിഡൻ്റ് കെ.എൻ ശ്രീജിത്ത് , ബ്ലോക്ക് സെക്രട്ടേറിയറ്റ് അംഗങ്ങളായ എൽദോസ് പോൾ, ഷാഹിൻ ടി എ , എൽസൺ വി സജി, അരുൺ ബോബൻ , അരുൺ കുമാർ എം ആർ തുടങ്ങിയർ സംസാരിച്ചു.