വിദ്യാർഥികളുടെ അധ്യയന ദിവസം വർധിപ്പിച്ച നടപടിക്കെതിരെ രക്ഷിതാവ് നല്‍കിയ ഹരജി ഹൈകോടതി ഫയലില്‍ സ്വീകരിച്ചു.

വിദ്യാർഥികളുടെ അധ്യയന ദിവസം വർധിപ്പിച്ച നടപടിക്കെതിരെ രക്ഷിതാവ് നല്‍കിയ ഹരജി ഹൈകോടതി ഫയലില്‍ സ്വീകരിച്ചു.
alternatetext

കൊച്ചി: ഒന്നുമുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാർഥികളുടെ അധ്യയന ദിവസം വർധിപ്പിച്ച നടപടിക്കെതിരെ രക്ഷിതാവ് നല്‍കിയ ഹരജി ഹൈകോടതി ഫയലില്‍ സ്വീകരിച്ചു.

അധ്യയന ദിവസം 220 ആക്കി വർധിപ്പിച്ചത് ഒന്നുമുതല്‍ പത്തുവരെയുള്ള വിദ്യാർഥികള്‍ക്ക് ഒരുപോലെ ബാധകമാക്കിയത് വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധമാണെന്നടക്കം ചൂണ്ടിക്കാട്ടി പെരുമ്ബാവൂർ വളയൻചിറങ്ങര സർക്കാർ എല്‍.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയുടെ പിതാവായ ഡോ. രഞ്ജിത് പി. ഗംഗാധരൻ നല്‍കിയ ഹരജിയാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ പരിഗണിച്ചത്.

സമാന വിഷയത്തിലെ മറ്റ് ഹരജികള്‍ക്കൊപ്പം പരിഗണിക്കാനായി ആഗസ്റ്റ് 12ലേക്ക് മാറ്റി. ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസുകളിലെ വിദ്യാർഥികളെ പ്രത്യേക വിഭാഗമായി കണക്കാക്കി അവരുടെ സ്കൂള്‍ അധ്യയന ദിവസം 200 ആയി നിശ്ചയിച്ച വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധമാണ് സർക്കാർ നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.