തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികളെഉപയോഗിക്കരുതെന്ന് രാഷ്ട്രീയ പാര്‍ട്ടികളോട് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്. രാഷ്ട്രീയ നേതാക്കളും സ്ഥാനാര്‍ഥികളും കുട്ടികളുടെ കൈകളില്‍ പിടിക്കുക, വാഹനത്തില്‍ കൊണ്ടു പോകുക, റാലികള്‍ നടത്തുക തുടങ്ങിയ ഉള്‍പ്പെടെ ഒരു തരത്തിലും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കുട്ടികളെ ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പറഞ്ഞു. ഇത് വ്യക്തമാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കമ്മീഷന് കത്തയച്ചു.
ഏതെങ്കിലും പ്രചാരണപരിപാടികളില്‍ രക്ഷിതാക്കളുടെ സാന്നിധ്യമുണ്ടെങ്കില്‍ അതൊരു ലംഘനമായി കണക്കാക്കുകയില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി