തെലങ്കാനയില്‍ കോണ്‍ഗ്രസ് കുതിപ്പ്;രാജസ്ഥാനിലും ചത്തിസ്‌ഗഡിലുംമധ്യപ്രദേശിലും ബിജെപി മുന്നിൽ; തെലങ്കാനയില്‍ വിജയിക്കുന്ന സ്ഥാനാര്‍ഥികളെ ഹോട്ടലുകളിലേക്ക് മാറ്റാന്‍ ബസ്സുകള്‍ തയ്യാറായി

തെലങ്കാനയില്‍ കോണ്‍ഗ്രസ് കുതിപ്പ്;രാജസ്ഥാനിലും ചത്തിസ്‌ഗഡിലുംമധ്യപ്രദേശിലും ബിജെപി മുന്നിൽ; തെലങ്കാനയില്‍ വിജയിക്കുന്ന സ്ഥാനാര്‍ഥികളെ ഹോട്ടലുകളിലേക്ക് മാറ്റാന്‍ ബസ്സുകള്‍ തയ്യാറായി
alternatetext

ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസ് കുതിപ്പ് തുടരവെ വിജയിക്കുന്ന സ്ഥാനാര്‍ഥികളെ ഹോട്ടലുകളിലേക്ക് മാറ്റാന്‍ ബസ്സുകള്‍ തയ്യാറായി. ആഡംബര ബസ്സുകളാണ് എംഎല്‍എമാരെ ഹൈദരാബാദിലെ സ്റ്റാര്‍ ഹോട്ടലുകളിലേക്ക് മാറ്റാന്‍ സജ്ജീകരിച്ചിരിക്കുന്നത്.ഹൈദരാബാദിലെ താജ് കൃഷ്ണ ഹോട്ടലിലാണ് ഒരു സ്വകാര്യ ട്രാവല്‍ ഓപ്പറേറ്ററുടെ നേതൃത്വത്തിലുള്ള ബസുകള്‍ ഒരുക്കിയിട്ടുള്ളത്.

തെലങ്കാനയിലെ തെരഞ്ഞെടുപ്പ് നിരീക്ഷിക്കാനെത്തിയ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും മറ്റ് എഐസിസി നീരീക്ഷകരും ഇവിടെയാണ് താമസിക്കുന്നത്. രാവിലെ തന്നെ ഹൈദരാബാദിലെത്താന്‍ മുഴുവന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.

ഹിന്ദി ഹൃദയഭൂമിയില്‍ ഉള്‍പ്പെടുന്ന മധ്യപ്രദേശില്‍ ബി.ജെ.പിയുടെ തീവ്രഹിന്ദുത്വത്തിന് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിന്റെ മറുപടി മൃദുഹിന്ദുത്വത്തിലൂടെയായിരുന്നു. ഒളിഞ്ഞും തെളിഞ്ഞും കമല്‍നാഥ് മധ്യപ്രദേശില്‍ മൃദുഹിന്ദുത്വം പറഞ്ഞു. പാര്‍ട്ടി നയങ്ങളേക്കാളുപരി മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ നിയന്ത്രിച്ചത് കമല്‍നാഥായിരുന്നു. മുൻ മുഖ്യമന്ത്രിയായ കമല്‍നാഥിന് ചുറ്റുമായിരുന്നു മധ്യപ്രദേശിലെ കോണ്‍ഗ്രസിന്റെ പ്രചാരണം. എന്നാല്‍, കമല്‍നാഥിന്റെ തന്ത്രങ്ങള്‍ അമ്ബേ പാളുന്നതാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വരുമ്ബോള്‍ വ്യക്തമാവുന്നത്.എന്നാൽ ഇപ്പോൾ കമൽനാഥും പുറകിലാണന് വർത്തയാണീ നിമിഷം പുറത്തുവരുന്നത്

രാജസ്ഥാനിലും ചത്തിസ്‌ഗഡിലും ബിജെപി മുന്നിലാണെന്ന് ഇപ്പോൾ വരുന്ന ലീഡ് നില.

Update
രാജസ്ഥാൻ -BJP-108,INC-75,OTH-17
ഛത്തീസ്ഗഡ്-BJP-55,INC-33,OTH-2
മധ്യപ്രദേശ്-BJP-160,INC-67,OTH-1
തെലുങ്കാന-BRS-42,INC-66,BJP-7,OTH-4