തീവ്രവാദ ബന്ധം തേടി വിവിധ സംസ്ഥാനങ്ങളില്‍ ദേശീയ അന്വേഷണ ഏജൻസിയായ എൻ.ഐ.എ തിങ്കളാഴ്ച റെയ്ഡ് നടത്തി

തീവ്രവാദ ബന്ധം തേടി വിവിധ സംസ്ഥാനങ്ങളില്‍ ദേശീയ അന്വേഷണ ഏജൻസിയായ എൻ.ഐ.എ തിങ്കളാഴ്ച റെയ്ഡ് നടത്തി
alternatetext

ന്യൂഡല്‍ഹി: തീവ്രവാദ ബന്ധം തേടി വിവിധ സംസ്ഥാനങ്ങളില്‍ ദേശീയ അന്വേഷണ ഏജൻസിയായ എൻ.ഐ.എ തിങ്കളാഴ്ച റെയ്ഡ് നടത്തി. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഢ് എന്നിവിടങ്ങളിലെ 30 സ്ഥലങ്ങളിലാണ് എൻ.ഐ.എ റെയ്ഡ് നടത്തിയത്. ഭീകര-മാഫിയ ശൃംഖലകളെ തകർക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി തീവ്രവാദ-ഗുണ്ടാസംഘത്തിന്‍റെ സ്വത്തുക്കള്‍ പിടിച്ചെടുക്കുമെന്നും കർശന നടപടികള്‍ സ്വീകരിക്കുമെന്നും എൻ.ഐ.എ വ്യക്തമാക്കി.

സംസ്ഥാന പൊലീസുകളുമായി സഹകരിച്ച്‌ എൻ.ഐ.എ വിവിധ കേസുമായി ബന്ധപ്പെട്ട് പിടിയിലായ വ്യക്തികളുടെ വിവരങ്ങള്‍ പരിശോധിച്ച്‌ വരികയാണ്. ആയുധങ്ങള്‍, വെടിമരുന്ന്, സ്‌ഫോടകവസ്തുക്കള്‍, ഐ.ഇ.ഡി തുടങ്ങിയ കടത്തലും സംഭരണവുമായി ബന്ധപ്പെട്ട കേസുകളാണ് പരിശോധിക്കുന്നത്.

ഖാലിസ്ഥാൻ അനുകൂല ഘടകങ്ങള്‍ക്കും സംഘടിത ക്രിമിനല്‍ സംഘങ്ങള്‍ക്കും എതിരായ അന്വേഷണത്തിന്‍റെ ഭാഗമായി ഈ വർഷം ഫെബ്രുവരിയില്‍ പഞ്ചാബിലും രാജസ്ഥാനിലുമായി ഒന്നിലധികം സ്ഥലങ്ങളില്‍ എൻ.ഐ.എ റെയ്ഡ് നടത്തിയിരുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ നിരോധിത തീവ്രവാദ സംഘടനകളുടെയും ക്രിമിനല്‍ സംഘങ്ങളുടെയും പ്രവർത്തനങ്ങള്‍ എൻ.ഐ.എ അന്വേഷിച്ചുവരികയാണ്.