തീര്‍ത്ഥാടന യാത്രകളുമായി കെ എസ് ആര്‍ ടി സി

തീര്‍ത്ഥാടന യാത്രകളുമായി കെ എസ് ആര്‍ ടി സി
alternatetext

 കെ എസ് ആര്‍ ടി സിയുടെ ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ കൊല്ലത്ത് നിന്നും വിവിധ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് യാത്രകള്‍ ഒരുങ്ങി. കൊല്ലത്ത് നിന്നും ജൂലൈ 28, 30 ഓഗസ്റ്റ് 6, 12, 13 ദിവസങ്ങളില്‍ നാലമ്പല ദര്‍ശന യാത്രകള്‍ പുറപ്പെടും. രാമപുരം ശ്രീരാമക്ഷേത്രം, കുടപ്പുലം ലക്ഷ്മണ ക്ഷേത്രം, അമനകര ഭരത ക്ഷേത്രം, മേതിരി ശത്രുഘ്ന ക്ഷേത്രം എന്നിടങ്ങളിലേക്കുള്ള യാത്രക്ക് ഒരാള്‍ക്ക് 620 രൂപയാണ് നിരക്ക്.

 തൃച്ചിറ്റാറ്റ്, തൃപ്പുലിയൂര്‍ തിരുവാറ•ുള, തിരുവന്‍വണ്ടൂര്‍ തൃക്കൊടിത്താനം എന്നീ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് ആറ•ുള സദ്യ കഴിച്ച് ആറ•ുള കണ്ണാടിയുടെ നിര്‍മാണം കണ്ട് മടങ്ങുന്ന രീതിയില്‍ സജ്ജീകരിച്ചിട്ടുള്ള ആറ•ുള യാത്രയ്ക്ക് 850 രൂപയാണ് യാത്ര നിരക്ക്.

 ജൂലൈ 28നും ആഗസ്റ്റ് 19നും കുടമാളൂര്‍ നെറ്റിച്ചിറ ഭരണങ്ങാനം പള്ളികള്‍ ഉള്‍പ്പെടുത്തി അല്‍ഫോന്‍സാമ്മ തീര്‍ഥാടനം സംഘടിപ്പിക്കും. രാവിലെ 5 മണിക്ക് പുറപ്പെട്ട് വൈകിട്ട് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഒരാള്‍ക്ക് 710 രൂപയാണ് യാത്ര നിരക്ക്.

കൂടാതെ ജൂലൈ 27ന് രാവിലെ അഞ്ചിന് ഗവിയിലേക്കും വൈകിട്ട് എട്ടിന് വയനാട് യാത്രയും ഒരിക്കിയിട്ടുണ്ട്. ജൂലൈ 28, 29, 30 ദിവസങ്ങളില്‍ വയനാട്ടിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് 31ന് പുലര്‍ച്ചെ മടങ്ങിയെത്തുന്ന വയനാട് യാത്രയ്ക്ക് പ്രവേശന ടിക്കറ്റ്, താമസസൗകര്യം, ജംഗിള്‍ സഫാരി എന്നിവ ഉള്‍പ്പെടെ 4100 രൂപയാണ് ചാര്‍ജ് .

29ന് മൂന്നാര്‍ യാത്രയും 30ന് അമ്പനാട് പാലരുവി യാത്ര നടക്കും. രണ്ട് ദിവസത്തെ മൂന്നാര്‍ യാത്രയ്ക്ക് താമസ സൗകര്യം ഉള്‍പ്പെടെ 1450 രൂപയും പുതുതായി ആരംഭിച്ചിട്ടുള്ള അമ്പനാട് ഹില്‍സ് പാലരുവി ട്രിപ്പിന് പ്രവേശനം ഉള്‍പ്പെടെ 770 രൂപയാണ് നിരക്ക്. ഫോണ്‍ : 9747969768, 9496110124