അടിമാലി: റോഡുപണി ക്കെത്തിയ ടാറിങ് മിഷ്യൻ തീ പടർന്നു പിടിച്ച് കത്തിനശിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് ദേശീയപാതയില്‍ അടിമാലി പത്താംമൈലിനു സമീപം ടാറിംഗ് മെഷ്യന് തീപിടിച്ചത്. ദേശീയപാത റോഡ് വീതികൂട്ടൽ പ്രക്രിയ നടക്കുന്ന സ്ഥലത്താണ് സംഭവം നടന്നത്.
നിര്‍മ്മാണത്തിനിടെ ഉണ്ടായ അപകടത്തിൽ പരിക്കുകളേല്‍ക്കാതെ ആളുകൾ രക്ഷപ്പെട്ടു. ടാറിംഗ് മെഷ്യനില്‍ കത്തിപ്പടർന്ന തീ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നാണ് അണച്ചത്.