കല്യാണ ആവശ്യത്തിന് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും, സ്വർണവും പട്ടാപ്പകൽ മോഷ്‌ടിച്ചു.

കല്യാണ ആവശ്യത്തിന് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും, സ്വർണവും പട്ടാപ്പകൽ മോഷ്‌ടിച്ചു.
alternatetext

കുമളി: വീട്ടുകാർ പുറത്തുപോയ തക്കം നോക്കി കല്യാണ വീടിന്റെ ഓടു പൊളിച്ച് അകത്തു കയറിയ കള്ളൻ ഒരു ലക്ഷം രൂപയും, ഏഴരപവൻ സ്വർണവും മോഷ്ടിച്ചു. കുമളി ചോറ്റുപാറയിൽ ശരണ്യഭവനിൽ രവിയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിലുണ്ടായിരുന്ന രവിയും മകൾ ശരണ്യയും പതിനൊന്നു മണിയോടെ പുറത്തുപോയി വന്നപ്പോഴാണ് അലമാരയും മറ്റും കുത്തിത്തുറന്ന രീതിയിൽ കിടക്കുന്നതു കണ്ടത്.

മോഷണമാണെന്നു മനസിലായ ഇവർ ഉടൻ തന്നെ പോലീസിൽ അറിയിക്കുകയും ഡോഗ് സ്ക്വാഡും, വിരലടയാള വിദഗ്ദരും ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധിക്കുകയും ചെയ്തു. വണ്ടിപ്പെരിയാർ ഭാഗത്തും മറ്റു സമാനരീതിയിലുള്ള മോഷണങ്ങൾ അടുത്തിടെ നടന്നിട്ടുണ്ട്.