തിരുവനന്തപുരം: തനിക്കെതിരേ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ജനാധിപത്യ രാജ്യത്ത് വ്യത്യസ്തമായ അഭിപ്രായമുണ്ടാകുന്നത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ അക്രമം ജനാധിപത്യവിരുദ്ധമാണെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള എസ്എഫ്ഐയുടെ പ്രതിഷേധത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രൂക്ഷ വിമർശനം ഉന്നയിച്ച പശ്ചാത്തലത്തിലാണ് ഗവർണറുടെ പ്രതികരണം.
തനിക്കെതിരേ നടന്ന പ്രതിഷേധത്തെക്കുറിച്ച് കേന്ദ്രത്തിന് വിവരമുണ്ട്. താന്‍ ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിച്ചിട്ടില്ല. എന്നാല്‍ രാഷ്ട്രപതിയെ ഈ വിവരം ധരിപ്പിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു