തമിഴ്നാട് സേലത്ത് വച്ച് നടന്ന ബൈക്കപകടത്തിൽ രണ്ടു കോതമംഗലം സ്വദേശികൾ മരണമടഞ്ഞു.

തമിഴ്നാട് സേലത്ത് വച്ച് നടന്ന ബൈക്കപകടത്തിൽ രണ്ടു കോതമംഗലം സ്വദേശികൾ മരണമടഞ്ഞു.
alternatetext

കോതമംഗലം: ബുധനാഴ്ച രാവിലെ തമിഴ്നാട് സേലം ഈറോഡിൽ വച്ച് നടന്ന ബൈക്കപകടത്തിൽ കോതമംഗലം സ്വദേശികളായ യുവാവും യുവതിയും മരിച്ചു. നെല്ലിമറ്റം കുറുങ്കുളം പുതുപ്പറമ്പിൽ വീട്ടിൽ മണിയപ്പന്‍റെ മകൻ മനു (25), വാരപ്പെട്ടി ഇഞ്ചൂർ ഓലിക്കൽ വീട്ടിൽ സേവ്യറുടെ മകൾ ഹണി (24) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

ബാംഗ്ലൂരിൽ ബ്യൂട്ടീഷനായ മനുവും, അധ്യാപികയായ ഹണിയും ബാഗ്ലൂരിലേക്ക് ബൈക്കിൽ മടങ്ങുന്നതിനിടെ സേലത്തിന് 50 കിലോമീറ്റർ മുമ്പ് ചീത്തോട് വച്ചാണ് അപകടത്തിൽപ്പെട്ടത്. മീഡിയനിൽ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മറിയുകയും റോഡിൽ വീണ ഇരുവരുടെയും ദേഹത്തുകൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.