താമിര്‍ ജിഫ്രിയുടെ മരണം:അന്വേഷണം ഒരാഴ്ചയ്ക്കുള്ളില്‍ ഏറ്റെടുക്കാൻ സിബിഐക്ക് ഹൈക്കോടതിയുടെ നിര്‍ദേശം

താമിര്‍ ജിഫ്രിയുടെ മരണം:അന്വേഷണം ഒരാഴ്ചയ്ക്കുള്ളില്‍ ഏറ്റെടുക്കാൻ സിബിഐക്ക് ഹൈക്കോടതിയുടെ നിര്‍ദേശം
alternatetext

കൊച്ചി: താമിര്‍ ജിഫ്രിയെന്ന യുവാവ് മരിച്ചതിന്റെ അന്വേഷണം ഒരാഴ്ചയ്ക്കുള്ളില്‍ ഏറ്റെടുക്കാൻ സിബിഐക്ക് ഹൈക്കോടതിയുടെ നിര്‍ദേശം. താമിര്‍ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

പൊലീസ് കസ്റ്റഡിയിലിരിക്കെ താനൂര്‍ സ്വദേശിയായ താമിര്‍ ജിഫ്രി മരിച്ചത്. നിലവില്‍ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. കേസ് ഡയറി അടക്കമുള്ള രേഖകള്‍ ഉടൻ സിബിഐക്ക് കൈമാറാനും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ നിര്‍ദേശിച്ചു.