കോഴിക്കോട്: തളി ക്ഷേത്ര പരിസരം ഉള്‍പ്പെട്ട പൈതൃക പദ്ധതിയുടെ മുഴുവൻ ഫയലുകളും ഹാജരാക്കാൻ ഇടക്കാല ഉത്തരവിട്ട് ഹൈക്കോടതി. സംസ്ഥാന ടൂറിസം ഡയറക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. വിശ്വാസികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. ക്ഷേത്രക്കുളത്തിലെ കല്‍മണ്ഡപം ഉള്‍പ്പെടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഹൈക്കോടതി ഒരു മാസത്തേക്ക് തടഞ്ഞു.
എന്നാല്‍ നിലവിലുള്ള അറ്റാകുറ്റപണി തുടരാം. ഹര്‍ജിയില്‍ കോടതി സര്‍ക്കാരിനോടും മലബാര്‍ ദേവസ്വത്തോടും വിശദീകരണം തേടി. തളി ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസര്‍, പാരമ്ബര്യ ട്രസ്റ്റി എന്നിവര്‍ക്ക് പ്രത്യേക ദൂതൻ മുഖേന നോട്ടീസ് അയക്കാനും കോടതി നിര്‍ദ്ദേശം നല്‍കി