തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനം വീണ്ടുമൊരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയാകാനൊരുങ്ങുന്നു. ഇന്ത്യ-ഓസ്ട്രേലിയ ട്വന്റി 20 പരമ്ബരയിലെ രണ്ടാം മത്സരം തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുമെന്നാണ് വിവരം.നവംബര്‍ 26 നാണ് മത്സരം നടക്കുന്നത്. വൈകിട്ട് 7 മണിക്ക് മത്സരം ആരംഭിക്കും.
അഞ്ചുമത്സരങ്ങളാണ് പരമ്ബരയിലുള്ളത്. 2023-2024 സീസണിലെ ഇന്ത്യയുടെ ഹോം മത്സരങ്ങളുടെ ഫിക്സ്ചര്‍ ബി.സി.സി.ഐ. പുറത്തുവിട്ടു. അഞ്ച് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും എട്ട് ട്വന്റി 20 മത്സരങ്ങളുമാണുള്ളത്. സെപ്റ്റംബറിലാണ് ഇന്ത്യയില്‍ ഓസ്ട്രേലിയ പര്യടനത്തിനെത്തുന്നത്. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി 20 മത്സരങ്ങളും പരമ്ബരയിലുണ്ട്.
2024 ജനുവരിയില്‍ അഫ്ഗാനിസ്താന് ഇന്ത്യയില്‍ മൂന്ന് ട്വന്റി 20 മത്സരങ്ങളടങ്ങിയ പരമ്ബര കളിക്കാനായി എത്തും. ജനുവരി 11 മുതല്‍ 17 വരെയാണ് മത്സരങ്ങള്‍. പിന്നാലെ ഇംഗ്ലണ്ടുമായി ഇന്ത്യ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്ബരയിലും പങ്കെടുക്കും. ജനുവരി 25 മുതല്‍ മാര്‍ച്ച് 24 വരെയാണ് പരമ്ബര നടക്കുന്നത്