തലസ്‌ഥാനത്ത്‌ വീണ്ടും ഗുണ്ടാ ആക്രമണം

 തലസ്‌ഥാനത്ത്‌ വീണ്ടും ഗുണ്ടാ ആക്രമണം
alternatetext

തിരുവനന്തപുരം: തലസ്‌ഥാനത്ത്‌ വീണ്ടും ഗുണ്ടാ ആക്രമണം. പോത്തന്‍കോട്‌ നേതാജിപുരത്ത്‌ മുപ്പതോളം ഗുണ്ടകള്‍ വീട്‌ കയറി ആക്രമിച്ചു. വീട്ടുടമയുടെ കൈ അടിച്ചൊടിച്ചു. ആക്രമണത്തില്‍ പരുക്കേറ്റ വീട്ടുടമ നഹാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയെ കഴുത്തറത്ത്‌ കൊന്ന കേസിലെ പ്രതിയുടെ നേതൃത്വത്തിലായിരുന്നു ഗുണ്ടാ ആക്രമണം. യുവതിയെ കൊന്ന കേസിലെ പ്രതി വിനീഷ്‌, സുഹൃത്ത്‌ ശ്യാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.

നഹാസിന്റെ സഹൃത്തിനെ ഒരാഴ്‌ച മുമ്ബ്‌ ഈ സംഘം ആക്രമിച്ചിരുന്നു. എന്നാല്‍, ഇക്കാര്യം പോലീസിനെ അറിയിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന്‌ സംഘങ്ങള്‍ തമ്മില്‍ വീണ്ടും പ്രശ്‌നങ്ങളുണ്ടായി. കഴിഞ്ഞ ദിവസം വൈകിട്ട്‌ മദ്യപിച്ചതിന്‌ ശേഷം സംഘങ്ങള്‍ തമ്മില്‍ വീണ്ടും നേതാജിപുരം ജങ്‌ഷനില്‍ വച്ച്‌ സംഘര്‍ഷമുണ്ടായി. മുപ്പത്‌ പേര്‍ ചേര്‍ന്ന്‌ നഹാസിന്റെ കൈ അടിച്ചൊടിച്ചു. പിന്നീടായിരുന്നു വീട്‌ കയറി ആക്രമിച്ചത്‌