തദ്ദേശ സ്ഥാപനങ്ങളുടെ പൊതുആവശ്യങ്ങള്‍ക്കായി 185.68 കോടി രൂപ അനുവദിച്ചു:മന്ത്രി കെ.എൻ.ബാലഗോപാല്‍

തദ്ദേശ സ്ഥാപനങ്ങളുടെ പൊതുആവശ്യങ്ങള്‍ക്കായി 185.68 കോടി രൂപ അനുവദിച്ചു:മന്ത്രി കെ.എൻ.ബാലഗോപാല്‍
alternatetext

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ പൊതുആവശ്യങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ജനറല്‍ പര്‍പ്പസ് ഗ്രാന്‍റില്‍ 185.68 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാല്‍ അറിയിച്ചു. നവംബറിലെ വിഹിതമാണ് അനുവദിച്ചത്. ഗ്രാമ പഞ്ചായത്തുകള്‍ക്ക് 131.77 കോടി, ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 8.95 കോടി, ജില്ലാ പഞ്ചായത്തുകള്‍ക്ക് 6.30 കോടി, മുനിസിപ്പാലിറ്റികള്‍ക്ക് 22.63 കോടി, കോര്‍പറേഷനുകള്‍ക്ക് 16.03 കോടി എന്നിങ്ങനെയാണ് ലഭിക്കുക.

ഈ വര്‍ഷം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 2244 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ജനറല്‍ പര്‍പ്പസ് ഗ്രാന്‍റായി നീക്കിവച്ചിട്ടുള്ളത്. പന്ത്രണ്ട് മാസ ഗഡുക്കളായി തുക നല്‍കുന്നു. ഇതില്‍ എട്ടാമത്തെ ഗഡുവാണ് കൈമാറുന്നത്. ഇതോടെ ജനറല്‍ പര്‍പ്പസ് ഗ്രാന്‍റില്‍നിന്ന് 1496 കോടി രൂപ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചതായും ധനകാര്യമന്ത്രി പറഞ്ഞു.