സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന വിധവകളായ സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍; സഹായഹസ്തം പദ്ധതിയില്‍ അപേക്ഷിക്കാം

സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന വിധവകളായ സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍; സഹായഹസ്തം പദ്ധതിയില്‍ അപേക്ഷിക്കാം
alternatetext

സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന വിധവകളായ സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് ഒറ്റത്തവണ ധനസഹായമായി 30,000 രൂപ അനുവദിക്കുന്ന സഹായഹസ്തം പദ്ധതിയിലേക്ക് (2023-24) അപേക്ഷിക്കാം.

55 വയസ്സിന് താഴെ പ്രായമുള്ള വാര്‍ഷികവരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ളതുമായ വിധവകള്‍ക്ക് www.schemes.wcd.kerala.gov.in മുഖേന ഡിസംബര്‍ 15 വരെ അപേക്ഷിക്കാം. മുന്‍വര്‍ഷം ധനസഹായം ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കരുത്. വിവരങ്ങള്‍ തൊട്ടടുത്ത അങ്കണവാടിയില്‍ നിന്നോ ശിശുവികസനപദ്ധതി ഓഫീസില്‍ നിന്നോ അറിയാം. ഫോണ്‍ – 0474 2992809.