സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ മുന്നോടിയായി ആഗസ്റ്റ് 10 മുതല്‍ 12 വരെ ഉച്ചക്ക് 2.30 ന് റിഹേഴ്സല്‍ പരേഡും 13ന് രാവിലെ 7.30ന് സ്വാതന്ത്ര്യദിനാഘോഷ ഫൈനല്‍ റിഹേഴ്സല്‍ പരേഡും 15ന് സെറിമോണിയല്‍ പരേഡും കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ നടത്തും.
പരിപാടിയില്‍ പങ്കെടുക്കേണ്ട മുഴുവന്‍ കേഡറ്റുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും അവധി ദിവസം ഉള്‍പ്പെടെ ബസ് കണ്സഷന് അനുവദിക്കണം. വീഴ്ച വരുത്തുന്ന ബസ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.