സ്വർണം പൊട്ടിക്കല്‍ സംഘവുമായുള്ള ബന്ധത്തെ തുടർന്ന് സി.പി.എംബ്രാഞ്ച് അംഗത്തെ പാർട്ടിയില്‍ നിന്ന് പുറത്താക്കി

സ്വർണം പൊട്ടിക്കല്‍ സംഘവുമായുള്ള ബന്ധത്തെ തുടർന്ന് സി.പി.എംബ്രാഞ്ച് അംഗത്തെ പാർട്ടിയില്‍ നിന്ന് പുറത്താക്കി
alternatetext

സ്വർണം പൊട്ടിക്കല്‍ സംഘവുമായുള്ള ബന്ധത്തെ തുടർന്ന് സി.പി.എംബ്രാഞ്ച് അംഗത്തെ പാർട്ടിയില്‍ നിന്ന് പുറത്താക്കി. സിപിഎം എരമം സെൻട്രല്‍ ബ്രാഞ്ച് അംഗം സജേഷിനെതിരെയാണ് നടപടി. സ്വർണം പൊട്ടിക്കല്‍ സംഘത്തിനൊപ്പം കാനായിയില്‍ വീട് വളഞ്ഞ സംഘത്തില്‍ സജേഷും ഉണ്ടായിരുന്നു. ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റി അംഗമായിരുന്നു സജേഷ്.

സ്വർണക്കടത്തു ക്വട്ടേഷൻ കേസ് പ്രതി അർജുൻ ആയങ്കിയും സംഘത്തിലുണ്ടായിരുന്നു. സ്വർണം പൊട്ടിക്കല്‍ സംഘവുമായി ബന്ധപ്പെട്ട് പി ജയരാജനും മകനുമെതിരെ മനു തോമസ് നടത്തിയ ആരോപണങ്ങള്‍ വൻ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ മനു തോമസ് പി.ജയരാജനും കണ്ണൂർ ജില്ലാ കമ്മിറ്റിയംഗമായ എം.ഷാജറിനെതിരെയുമുള്ള വിമർശനങ്ങള്‍ തള്ളുകയായിരുന്നു കഴിഞ്ഞ ദിവസം ചേർന്ന കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗം. ഇതിനിടെയാണ് സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്ന ഡി.ബെ. എഫ് ഐ നേതാവിനെതിരെ പാർട്ടി അച്ചടക്കനടപടി സ്വീകരിച്ചത്.