സ്വകാര്യ ഓര്‍ഡിനറി ബസുകളുടെ കാലാവധി രണ്ടുവര്‍ഷം കൂടി ദീര്‍ഘിപ്പിക്കും

സ്വകാര്യ ഓര്‍ഡിനറി ബസുകളുടെ കാലാവധി രണ്ടുവര്‍ഷം കൂടി ദീര്‍ഘിപ്പിക്കും
alternatetext

തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ ഓര്‍ഡിനറി ബസുകളുടെ കാലാവധി രണ്ടുവര്‍ഷം കൂടി ദീര്‍ഘിപ്പിക്കും. ഇതുസംബന്ധിച്ച്‌ വിജ്ഞാപനമിറക്കാന്‍ ഗതാഗത മന്ത്രി ആന്റണി രാജു നിര്‍ദേശം നല്‍കി. കൊവിഡ് കാലയളവില്‍ പരിമിതമായി മാത്രം സര്‍വീസ് നടത്താന്‍ കഴിഞ്ഞിരുന്ന സ്വകാര്യ ബസുകള്‍ നേരിടുന്ന സാമ്ബത്തിക പ്രതിസന്ധി പരിഗണിച്ചാണ് സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന വാഹനങ്ങളുടെ കാലാവധി 20 വര്‍ഷത്തില്‍ നിന്നും 22 വര്‍ഷമായി നീട്ടുന്നത്.

കൊവിഡ് കാലത്തില്‍ സര്‍വീസ് നടത്തിയിട്ടില്ലാത്തതിനാല്‍ വാഹനങ്ങളുടെ കാലാവധി രണ്ടുവര്‍ഷം വര്‍ദ്ധിപ്പിച്ച്‌ നല്‍കണമെന്ന സ്വകാര്യ ബസ് മേഖലയിലെ സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.