സ്വകാര്യ ക്ലിനിക്കില്‍ ഡ്യൂട്ടി സമയത്ത് ജോലി ചെയ്ത സർക്കാർ ഡോക്ടർക്ക് സസ്‌പെൻഷൻ. സസ്‌പെൻഡ് ചെയ്തത് മലപ്പുറം കുഴിമണ്ണ കുടുംബാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സർജൻ ഡോ. അബ്ദുല്‍ ജലീലിനെയാണ്. ഇയാള്‍ സർക്കാർ ആശുപത്രിയിലെ ഡ്യൂട്ടി സമയം പൂർത്തിയാക്കാതെ സ്വകാര്യ ക്ലിനിക്കില്‍ എത്തി ജോലി ചെയ്യുകയായിരുന്നു. ഇയാള്‍ ഡ്യൂട്ടി സമയത്ത് മറ്റൊരു സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്യുന്നതായി വ്യാപക പരാതി വന്നിരുന്നു.
സംഭവം പുറത്തറിയുന്നത് ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ്.ഇയാളെ കഴിഞ്ഞ ശനിയാഴ്ച വിജിലൻസ് നടത്തിയ പരിശോധനയില്‍ പിടികൂടുകയായിരുന്നു