ആഗസ്റ്റ് 19ന് ലോകം ആകാശത്ത് മറ്റൊരു വിസ്മയക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കും, സൂപ്പർ മൂണ്‍, ബ്ലൂമൂണ്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ചാന്ദ്രപ്രതിഭാസമാണ് ആകാശത്ത് ദൃശ്യമാകുക. വരാനിരിക്കുന്ന ഫുള്‍ മൂണ്‍ ” സൂപ്പർ മൂണ്‍ ബ്ലൂമൂണ്‍ ആയിരിക്കുമെന്നാണ് നാസ അറിയിക്കുന്നത്. ആഗസ്റ്റ് 19ന് ഇന്ത്യൻ സമയം രാത്രി 11.56നാണ് ഫുള്‍ മൂണ്‍ ദൃശ്യമാകുക. ഈ ആകാശക്കാഴ്ച മൂന്നുദിവസം തുടരും.
പൂർണചന്ദ്രൻ ഭൂമിയുടെ ഭ്രമണപഥത്തോട് ഏറ്റവും അടുത്ത് വരുന്ന പ്രതിഭാസത്തെയാണ് സൂപ്പർ മൂണ്‍ എന്നു പറയുന്നത്. ചന്ദ്രൻ ഭൂമിയുടെ ഏറ്റവും അരികിലേക്ക് എത്തുന്നതിനാലാണ് ചന്ദ്രനെ ഭൂമിയില്‍ നിന്ന് നഗ്നനേത്രങ്ങള്‍ കൊണ്ട് പൂർണതയോടെ ദർശിക്കാൻ കഴിയുന്നത്. എന്നാല്‍ ബ്ലൂമൂണ്‍ അപൂർവമായി മാത്രം കാണുന്ന പ്രതിഭാസമല്ല. വർഷത്തില്‍ രണ്ടോ മൂന്നോ തവണ ബ്ലൂമൂണ്‍ കാണപ്പെടുന്നു. 1979ല്‍ ജ്യോതിശാസ്ത്രജ്ഞനായ റിച്ചാർഡ് നോലെയാണ് സൂപ്പർമൂണ്‍ എന്ന പദം ആദ്യമായി ഉപയോഗിച്ചത്.
ഈ വർഷം വരാനിരിക്കുന്ന നാല് സൂപ്പർമൂണുകളില്‍ ആദ്യത്തേതാണ് ആഗസ്റ്റ് 19ന് തെളിയുക. സെപ്തംബറിലും ഒക്ടോബറിലും സൂപ്പർമൂണുകള്‍ വരാനുണ്ട്. ആഗസ്റ്റ് 19ലെ സൂപ്പർമൂണ്‍ എന്നത് ബ്ലൂമൂണ്‍ കൂടിയാണ്. ബ്ലൂ മൂണിന് നീലനിറവുമായി ബന്ധമില്ല. നാല് ഫുള്‍ മൂണുകളുള്ള ഒരു സീസണിലെ മൂന്നാമത്തെ ഫുള്‍ മൂണിനെയാണ് സാധാരണയായി ബ്ലൂ മൂണ്‍ എന്നുവിളിക്കുന്നത്. ഇത്തരത്തിലുള്ള ഫുള്‍ മൂണാണ് ആഗസ്റ്റ് 19ന് ദൃശ്യമാകുക. ഈ ദിവസം 30 ശതമാനം അധികം വെളിച്ചവും 14 ശതമാനം അധികവലിപ്പവും ചന്ദ്രനുണ്ടാകും സൂപ്പർമൂണ്‍ ലോകമെമ്ബാടും ദൃശ്യമാകും