സുമനസ്സുകളുടെ പ്രാർത്ഥനയ്ക്ക് ഫലമില്ലാതായി; യുവാവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാർഥിനി മരിച്ചു.

സുമനസ്സുകളുടെ പ്രാർത്ഥനയ്ക്ക് ഫലമില്ലാതായി; യുവാവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാർഥിനി മരിച്ചു.
alternatetext

പെരുമ്പാവൂർ: സുമനസ്സുകളുടെ പ്രാർത്ഥനയ്ക്ക് ഫലമില്ലാതെ ഇരിങ്ങോൾ സ്വദേശിയായ യുവാവിന്റെ വെട്ടേറ്റ് ആലുവ രാജഗിരി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാർഥിനി മരിച്ചു. രായമംഗലം സ്വദേശി ബിനു ജേക്കബിന്റെയും മഞ്ജുവിന്റെയും മകൾ അൽക്ക അന്ന ബിനു(19) ആണ് മരിച്ചത്.

കോലഞ്ചേരിയിലെ സ്വകാര്യ നഴ്സിംഗ് കോളേജിലെ രണ്ടാംവർഷ നഴ്സിംഗ് വിദ്യാർത്ഥിനിയായിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 05 ചൊവ്വാഴ്ചയായിരുന്നു ഇരിങ്ങോൾ സ്വദേശിയായ ബേസിൽ പെൺകുട്ടിയെ വീട്ടിൽ കയറി ആക്രമിച്ചത്. പെൺകുട്ടിക്ക് നേരെയുള്ള ആക്രമണം തടയാൻ ശ്രമിച്ച മുത്തച്ഛനും മുത്തശ്ശിക്കും വെട്ടേറ്റിരുന്നു. ആക്രമണം നടത്തിയ ശേഷം രക്ഷപ്പെട്ട ബേസിൽ സ്വന്തം വീട്ടിലെത്തി തൂങ്ങിമരിക്കുകയായിരുന്നു.