ന്യൂഡൽഹി: പെൺകുട്ടികൾക്കു വേണ്ടിയുള്ള സമ്പാദ്യപദ്ധതിയായ സുകന്യ സമൃദ്ധി യോജനയുടെ പലിശനിരക്ക് കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചു. നിലവിലുള്ള എട്ടു ശതമാനം എന്നത് 8.2 ശതമാനമായാണ് വ്യത്യാസപ്പെടുത്തിയിട്ടുള്ളത്. ഇതോടൊപ്പം മറ്റൊരു നിക്ഷേപപദ്ധതിയായ മൂന്ന് വർഷനിക്ഷേപ പദ്ധതിയുടെ പലിശ എഴു ശതമാനത്തിൽ നിന്നും 7.1 ശതമാനമാക്കിയും മാറ്റിയിട്ടുണ്ട്.
ഈ രണ്ടു ജനപ്രിയ നിക്ഷേപപദ്ധതികളുടെയും പലിശവർധന 2024 ജനുവരി-മാർച്ച് പാദത്തിലേക്കാണ് ആരംഭിക്കുന്നത്. മറ്റു ചെറുകിട സമ്പാദ്യ പദ്ധതികൾക്ക് പലിശ നിരക്കിൽ മാറ്റമില്ല.