ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ശന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ശുചിത്വമിഷന്‍ പുറത്തിറക്കി

ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ശന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ശുചിത്വമിഷന്‍ പുറത്തിറക്കി
alternatetext

ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായിയുള്ള കര്‍ശന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ശുചിത്വമിഷന്‍ പുറത്തിറക്കി. തിരഞ്ഞെടുപ്പിന് ആവശ്യമായ പരസ്യ പ്രചാരണ ബാനറുകള്‍, ബോര്‍ഡുകള്‍, ഹോര്‍ഡിങ്ങുകള്‍ തുടങ്ങിയവയ്ക്ക് പുന:ചംക്രമണം സാധ്യമല്ലാത്ത പി.വി.സി ഫ്ളെക്സ്, പോളിസ്റ്റര്‍, നൈലോണ്‍, പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തുണി എന്നിവ ഉപയോഗിക്കാന്‍ പാടില്ല . ലോകസഭാ തിരഞ്ഞെടുപ്പ് പൂര്‍ണമായും മാലിന്യ മുക്തവും പരിസ്ഥിതി സൗഹൃദവുമാക്കുന്നതിനാണ് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

നൂറ് ശതമാനം കോട്ടണ്‍ ,പ്ലാസ്റ്റിക് ഇല്ലാത്ത പേപ്പര്‍, റീസൈക്കിള്‍ ചെയ്യാവുന്ന പൊളി എത്തിലിന്‍ എന്നിവയില്‍ പിവിസി -ഫ്രീ – റീസൈക്ലബിള്‍ ലോഗോയും യൂണിറ്റിന്റെ പേരും നമ്ബറും മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് നമ്ബര്‍ അല്ലെങ്കില്‍ ക്യൂ ആര്‍ കോഡ് എന്നിവ പതിച്ചു കൊണ്ട് മാത്രം ഉപയോഗിക്കുക. കോട്ടണ്‍, പൊളി എത്തിലീന്‍ എന്നിവ നിര്‍മിച്ച്‌ വിതരണം ചെയുന്ന സ്ഥാപനങ്ങള്‍, മലിനീകരണ നിയന്ത്രണബോര്‍ഡ് മുഖാന്തിരം സാമ്ബിളുകള്‍ സമര്‍പ്പിക്കേണ്ടതും കോട്ടണ്‍ വസ്തുക്കള്‍ ടെസ്റ്റ് ചെയ്ത് 100 ശതമാനം കോട്ടണ്‍ എന്ന് സാക്ഷ്യപെടുത്തേണ്ടതും , പൊളി എത്തിലീന്‍ വസ്തുക്കള്‍ പിവിസി-ഫ്രീ ,റീസൈക്ലബിള്‍ പൊളി എത്തിലീന്‍ എന്ന് സാക്ഷ്യപെടുത്തിയും മാത്രമേ വില്പന നടത്താൻ പാടുള്ളൂ.

ഉപയോഗശേഷമുള്ള പൊളി എത്തിലീന്‍ ഷീറ്റ് , പ്രിന്റിംഗ് യൂണിറ്റിലേക്ക് തന്നെയോ, അംഗീകൃത റീസൈക്ലിങ് യൂണിറ്റിലേക്കോ, തദ്ദേശ ഭരണസ്ഥാപനങ്ങളിലെ ഹരിതകര്‍മ്മസേന, ക്ലീന്‍ കേരള കമ്ബനി എന്നിവർക്ക് യൂസര്‍ഫീ നല്‍കിയോ റീസൈക്ലിങ് ഉറപ്പാക്കണം.