സ്ത്രീകളുടെ വികസനമല്ല സ്ത്രീകള്‍ നയിക്കുന്ന വികസനമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് : കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി.മുരളീധരൻ

സ്ത്രീകളുടെ വികസനമല്ല സ്ത്രീകള്‍ നയിക്കുന്ന വികസനമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് : കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി.മുരളീധരൻ
alternatetext

സ്ത്രീകളുടെ വികസനമല്ല സ്ത്രീകള്‍ നയിക്കുന്ന വികസനമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു.രാജ്യപുരോഗതിക്ക് ആവശ്യം സ്ത്രീകളുടെ പുരോഗതി ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീകള്‍ സ്വയം പര്യാപ്തരായാല്‍ മാത്രമേ രാജ്യം ആത്മനിര്‍ബര്‍ ഭാരത് എന്ന ലക്ഷ്യം കൈവരിക്കൂ.

മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ എല്ലാം തന്നെ സ്ത്രീ ശക്തീകരണം ലക്ഷ്യമിട്ടാണ്. രാജ്യത്തിന്റെ ഈ ലക്ഷ്യം കൈവരിക്കാൻ തുണ ചാരിറ്റബിള്‍ സൊസൈറ്റി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. തുണ ചാരിറ്റബിള്‍ സൊസൈറ്റി നിര്‍ദ്ദനരായ വീട്ടമ്മമാര്‍ക്ക് കൊച്ചിൻ ഷിപ്പിയാര്‍ഡുമായി ചേര്‍ന്ന് നല്‍കുന്ന വഴിയോരക്കടകളുടെ ആദ്യഘട്ടം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുപ്രസിദ്ധ സിനിമതാരം വിഷ്ണു ഉണ്ണികൃഷ്ണൻ മുഖ്യാഥിതി ആയിരുന്നു.തുണ ചാരിറ്റബിള്‍ സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ സന്ദീപ് വാചസ്പതി അധ്യക്ഷത വഹിച്ചു. സംഹതി ഇന്ത്യ ഡയറക്ടര്‍ ഫാദര്‍ ആന്റണി ജേക്കബ്, സ്വാമി വേദാ അമൃതാനന്ദപുരി, തുണ ചെയര്‍മാൻ ജി. വിനോദ് കുമാര്‍, ബി.ജെ. പി മേഖലാ പ്രസിഡന്റ് കെ. സോമൻ, ജില്ലാ പ്രസിഡന്റ് എം. വി. ഗോപകുമാര്‍, തുണ ട്രഷറര്‍ ഹരികൃഷ്ണ ഭാരതി, കൗണ്‍സിലര്‍ മനു ഉപേന്ദ്രൻ, ആര്‍. ഉണ്ണികൃഷ്ണൻ, എന്നിവര്‍ സംസാരിച്ചു