സ്ത്രീകള്‍ വീടിനുള്ളിലിരുന്നാല്‍ രാജ്യത്തിന്‍റെ പുരോഗമനം എങ്ങനെ സാധ്യമാകുമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു.

സ്ത്രീകള്‍ വീടിനുള്ളിലിരുന്നാല്‍ രാജ്യത്തിന്‍റെ പുരോഗമനം എങ്ങനെ സാധ്യമാകുമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു.
alternatetext

ജയ്പുർ: സ്ത്രീകള്‍ വീടിനുള്ളിലിരുന്നാല്‍ രാജ്യത്തിന്‍റെ പുരോഗമനം എങ്ങനെ സാധ്യമാകുമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. രാജ്യവും കുടുംബവുമെല്ലാം മുന്നോട്ടുപോകണമെങ്കില്‍ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച്‌ പ്രവർത്തിക്കണമെന്ന് രാഷ്ട്രപതി പറഞ്ഞു. ബുധനാഴ്ച രാജസ്ഥാനില്‍ ആദിവാസി വനിതകള്‍ക്കായി സംഘടിപ്പിച്ച പരിപാടിയിലാണ് രാഷ്ട്രപതിയുടെ പ്രതികരണം.

രാജ്യത്ത് 140 കോടി ജനങ്ങളില്‍ 70 കോടിയും സ്ത്രീകളാണ്. ഇവർ വീട്ടിലിരുന്നാല്‍ രാജ്യവും സമൂഹവും എങ്ങനെ മുന്നോട്ടുപോകും എന്ന് രാഷ്ട്രപതി ചോതിച്ചു. പുരോഗതിയിലേയ്ക്ക് നീങ്ങുന്ന നമ്മുടെ രാജ്യത്തെ വലിയ പ്രതീക്ഷയോടെയാണ് ജനങ്ങള്‍ നോക്കികാണുന്നതെന്ന് പറഞ്ഞ ദ്രൗപദി മുർമു ഭാവിയിലും സ്ത്രീകള്‍ രാജ്യത്തിന്‍റെ പുരോഗതിക്കായി മുന്നിലുണ്ടാകുമെന്ന് ഉറപ്പാണെന്നും സ്ത്രീകളുടെ വിജയത്തില്‍ രാജ്യത്തിന്‍റെ പ്രൗഢി വർധിക്കുമെന്നും വ്യക്തമാക്കി.