ഒരു ബിസിനസുകാരന് ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ പിടിയില്‍ വീണ് നഷ്ടമായത് 50000 രൂപ. സ്‌ക്രീഷെയറിംഗ് ആപ്പ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്നത്. ഫോണിലോ, ലാപ്പ്‌ടോപ്പിലോ ഇവ ഇന്‍സ്റ്റാള്‍ ചെയ്താല്‍ നിമിഷം നേരം കൊണ്ട് ലക്ഷങ്ങളാണ് നഷ്ടമാവുന്നത്. ഇവിടെ ബിസിനസുകാരന് അരലക്ഷം രൂപ നഷ്ടമായതും അതേ രീതിയില്‍ തന്നെയാണ്. ഇയാള്‍ പ്ലേസ്റ്റോറില്‍ നിന്ന് സ്‌ക്രീന്‍ഷെയറിംഗ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷമാണ് ഇക്കാര്യങ്ങള്‍ സംഭവിച്ചത്.
ഫോണ്‍ പേ അക്കൗണ്ടിലൂടെ ഇടപാടുകള്‍ കൃത്യമായി നടക്കാത്തതിനാണ് ഇയാള്‍ ഓണ്‍ലൈന്‍ വഴി സഹായം തേടിയത്. അതിലൂടെയാണ് വന്‍ നഷ്ടം വ്യവസായിക്ക് സംഭവിച്ചതെന്നും ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയിലെ ഒരു ഗ്രാമത്തില്‍ നിന്നുളള വ്യാപാരിയാണ് ഇയാള്‍. ഫോണ്‍പേയുടെ ആപ്പ് പ്രവര്‍ത്തിക്കുന്നത് സംബന്ധി്ച് ചില പ്രശ്‌നങ്ങള്‍ ഇ യാള്‍ നേരിട്ടിരുന്നു. ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡയുടെ എന്നിവയുടെ ക്രെഡിറ്റ് കാര്‍ഡുകളുമായിട്ടാണ് ഇയാളുടെ അക്കൗണ്ട് ബന്ധിപ്പിച്ചിരുന്നത്. പണമിടപാടില്‍ തടസ്സം നേരിട്ടതോടെ സഹായം തേടി ഈ വ്യാപാരി ഗൂഗിളിനെ സമീപിക്കുകയായിരുന്നു.
ഗൂഗിളില്‍ ഏതെല്ലാം വഴിയില്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമെന്ന് തിരഞ്ഞ് നോക്കുകയും ചെയ്തു. ആ സമയത്താണ് ഇയാള്‍ക്ക് ഒരു നമ്ബര്‍ ലഭിച്ചത്. ജൂലായ് ഒന്‍പതിന് രാവിലെ ഈ നമ്ബറില്‍ യുവാവ് വിളിച്ച് നോക്കി. ആദ്യം വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തയാള്‍ ഉടന്‍ കട്ട് ചെയ്യുകയായിരുന്നു. തുടര്‍ന്ന് മറ്റൊരു നമ്ബറില്‍ നിന്ന് ഇയാളെ വിളിക്കുകയായിരുന്നു. വ്യാപാരി തന്റെ ഫോണ്‍ പേ ആപ്പിനെ കുറിച്ച് ഇയാളോട് പറഞ്ഞു. തന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകളുടെയും ക്രെഡിറ്റ് കാര്‍ഡിനെ കുറിച്ചും ഇയാള്‍ ഈ അജ്ഞാതനെ അറിയിച്ചു. തുടര്‍ന്ന് റസ്റ്റ് ഡെസ്‌ക് എന്ന സ്‌ക്രീന്‍ഷെയറിംഗ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഇയാള്‍ നിര്‍ദേശിക്കുകയായിരുന്നു. ഈ അജ്ഞാതന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ആ ആപ്പ് വ്യാപാരി ഇന്‍സ്റ്റാള്‍ ചെയ്തു. തുടര്‍ന്ന് ഫോണ്‍ പേ ആപ്പ് തുറക്കാനും ഇയാള്‍ ആവശ്യപ്പെട്ടു. പിന്നീട് വ്യാപാരി നോക്കി നില്‍ക്കെ രണ്ട് ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും പണം നഷ്ടമായത്.
ആദ്യം ബാങ്ക് ഓഫ് ബറോഡയുടെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് 29998 രൂപയാണ് നഷ്ടമായത്. തൊട്ടുപിന്നാലെ 27803 രൂപ ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും പിന്‍വലിക്കപ്പെട്ടു. ഇതോടെയാണ് തട്ടിപ്പ് നടന്നതായി ഇയാള്‍ക്ക് മനസ്സിലായത്. തുടര്‍ന്ന് ദേശീയ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലില്‍ ഇയാള്‍ പരാതി നല്‍കുകയായിരുന്നു. ബെല്‍തങ്ങാടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്