സ്പായില്‍ കത്തികാട്ടി ആറുലക്ഷം രൂപ വിലവരുന്ന സാധങ്ങള്‍ കവർച്ചചെയ്ത സംഘം അറസ്റ്റില്‍

സ്പായില്‍ കത്തികാട്ടി ആറുലക്ഷം രൂപ വിലവരുന്ന സാധങ്ങള്‍ കവർച്ചചെയ്ത സംഘം അറസ്റ്റില്‍
alternatetext

കൊച്ചി : സ്പായില്‍ കത്തികാട്ടി ആറുലക്ഷം രൂപ വിലവരുന്ന സാധങ്ങള്‍ കവർച്ചചെയ്ത സംഘം അറസ്റ്റില്‍. തൃശ്ശൂർ സ്വദേശികളായ ടി.വി. ആകാശ് (30), എ.വി. രാഗേഷ് (39), സിയാദ് (27), പി.വി. നിഖില്‍ (30) എന്നിവരാണ് എറണാകുളം നോർത്ത് പോലീസിൻറെ പിടിയിലായത്. പുല്ലേപ്പടിയില്‍ പ്രവർത്തിക്കുന്ന സ്പായില്‍ വ്യാഴാഴ്ച രാത്രി 11.30 നായിരുന്നു സംഭവം.

അക്രമികള്‍ കാളിങ് ബെല്‍മുഴുക്കുന്നതുകേട്ട് ഡോർ തുറന്ന സ്പാ ഉടമയെ ഇരുമ്ബുവടികൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ബഹളം കേട്ട് അവിടേക്ക് ഓടിയെത്തിയ വനിതാ ജീവനക്കാരിയുടെ കഴുത്തില്‍ കത്തിവെച്ച്‌ ഭീഷണിപ്പെടുത്തുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു. തുടർന്ന് ഫോണ്‍, പണം, ഐ പാഡ്, ലാപ്ടോപ്പ്, സ്മാർട്ട് വാച്ച്‌, സ്വർണാഭരണങ്ങള്‍ എന്നിവ കൈക്കലാക്കി. പരാതിക്കാരന്റെ സുഹൃത്തിന്റ ഉടമസ്ഥതയില്‍ ഉള്ള കാർ തട്ടിയെടുത്താണ് പ്രതികള്‍ സ്ഥലംവിട്ടത്.

പരാതി ലഭിച്ചത് പ്രകാരം എറണാകുളം ടൗണ്‍ നോർത്ത് പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ പ്രതാപചന്ദ്രൻ, എസ്.ഐ.മാരായ പി.ആർ. രാജീവ്, ടി.എസ്. രതീഷ്, റഫീഖ്, സിവില്‍ പോലീസ് ഓഫീസർമാരായ വിനീത്, അജിലേഷ് ഉണ്ണികൃഷ്ണൻ, ഷിബു, മഹേഷ്, റോണി, പ്രവീണ്‍ എന്നിവർ ചേർന്ന് പ്രതികളെ കണ്ണൂർ, തൃശ്ശൂർ എന്നിവിടങ്ങളില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ടാം പ്രതിയായ രാഗേഷ് തൃശ്ശൂർ ജില്ലയിലും മറ്റുമായി മോഷണം, വധശ്രമം ഉള്‍പ്പെടെ 46-ഓളം കേസുകളില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.