സോളാര്‍ ഗൂഢാലോചന കേസ്:കെ ബി ഗണേഷ് കുമാർ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന ആവശ്യവും കോടതി തള്ളി

സോളാര്‍ ഗൂഢാലോചന കേസ്:കെ ബി ഗണേഷ് കുമാർ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന ആവശ്യവും കോടതി തള്ളി
alternatetext

സോളാര്‍ ഗൂഢാലോചന കേസില്‍ കെ.ബി ഗണേഷ് കുമാറിന് തിരിച്ചടി.നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന ആവശ്യവും കോടതി തള്ളി. ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്. സോളാര്‍ കേസിലെ പീഡനാരോപണ പരാതിയില്‍ ഉമ്മൻചാണ്ടിയുടെ പേര് ഗൂഢാലോചനയിലൂടെ ഗണേഷ്കുമാറും പരാതിക്കാരിയും ചേര്‍ന്ന് എഴുതിച്ചേര്‍ത്തതാണെന്നാണ് ഹര്‍ജിയിലെ ആരോപണം.

2018ലായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ ഈ ഹര്‍ജിയിലെ മുൻ‌പ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഒരുമാസം മുമ്ബ് സ്റ്റേ നീങ്ങുകയും കൊട്ടാരക്കര കോടതി ഗണേഷ്കുമാറിനോട് നേരിട്ട് ഹാജരാകണം എന്നാവശ്യപ്പെടുകയും ചെയ്തിരുന്നു