സീനിയർ വിദ്യാർഥികളുടെ റാഗിംഗ്; മലപ്പുറം സ്വദേശിയായ വിദ്യാർഥി ആശുപത്രിയിൽ ചികിത്സയിൽ.

സീനിയർ വിദ്യാർഥികളുടെ റാഗിംഗ്; മലപ്പുറം സ്വദേശിയായ വിദ്യാർഥി ആശുപത്രിയിൽ ചികിത്സയിൽ.
alternatetext

കോതമംഗലം: നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ആർട്സ് കോളേജിൽ സീനിയർ വിദ്യാർഥികളുടെ ആക്രമണകരമായ റാഗിംഗിന് ഇരയായ മലപ്പുറം സ്വദേശിയായ മുഹമ്മദ് ഷംനാദ് എന്ന വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റാഗിംഗും, ആക്രമണവും സ്ഥിരമായി ഉണ്ടാകാറുള്ള ക്യാമ്പസിൽ ചൊവ്വാഴ്ച വൈകിട്ടാണ് പന്ത്രണ്ടോളം സീനിയർ വിദ്യാർത്ഥികൾ ചേർന്ന് ഷംനാദിനെ ആക്രമിച്ചത്.

അടിവസ്ത്രം വരെ ഊരി മാറ്റിയെന്നാണ് വിദ്യാർത്ഥി പറയുന്നത്. ഇത്തരത്തിലുള്ള റാഗിംഗിന് ഇരകളായിട്ടുള്ള പല വിദ്യാർത്ഥികൾക്കും ഭയം കൊണ്ട് പുറത്തു പറയാൻ സാധിക്കാറില്ല. ഇത്തരം സംഭവങ്ങളിൽ അറിഞ്ഞാലും കോളേജ് മാനേജ്മെന്റും, പ്രിൻസിപ്പാളും ഒളിച്ചു കളിക്കുന്ന പതിവാണുള്ളത്.

എന്നാൽ ഇത്തവണത്തെ റാഗിംഗിനു ശേഷം പരാതിക്കാരനായ കുട്ടിയുടെ മേൽ കുറ്റം ആരോപിച്ച് ഡിസ്മിസ് ചെയ്യുകയായിരുന്നു. സംഭവം വീട്ടിലറിയിച്ചതോടെ പൊന്നാനിയിൽ നിന്നും വിദ്യാർത്ഥിയുടെ രക്ഷിതാവ് ബുധനാഴ്ച രാവിലെ ക്യാമ്പസിലെത്തിയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും, പോലീസിൽ പരാതി നൽകിയതും. അകാരണമായി തന്റെ മകനെ കോളേജിൽ നിന്നും പുറത്താക്കിയ പ്രിൻസിപ്പലിന്റെ നടപടിക്കെതിരെ യൂണിവേഴ്സിറ്റി അധികാരികൾക്കും പരാതി നൽകുമെന്ന് രക്ഷകർത്താവായ ഷംസുദ്ദീൻ പറഞ്ഞു.