ഭോപ്പാല്‍: മധ്യപ്രദേശില്‍ സെല്‍ഫിയെടുക്കുന്നതിനിടെ കുഴിയിലേക്ക് വീണ് യുവാവ് മരിച്ചു. ധാർ ജില്ലയിലെ പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ മണ്ഡുവിലുള്ള കക്ഡ ഖോയിലാണ് സംഭവം നടന്നത്. ഇൻഡോറില്‍ നിന്നുള്ള ദിനേശ് ലോധിയാണ് മരിച്ചത്.
മരത്തിന് സമീപം നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ ഇയാള്‍ കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു. മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ദിനേശ് മണ്ഡുവിലെത്തിയതെന്ന് സബ് ഡിവിഷണല്‍ ഓഫീസർ ഓഫ് പോലീസ് (എസ്ഡിഒപി) മോണിക്ക സിംഗ് പറഞ്ഞു. സ്റ്റേറ്റ് ഡിസാസ്റ്റർ എമർജൻസി റെസ്‌പോണ്‍സ് ഫോഴ്‌സ് (എസ്ഡിഇആർഎഫ്) സംഘമാണ് യുവാവിന്റെ മൃതദേഹം പുറത്തെടുത്തത്.