ഹിഡന്‍ബര്‍ഗ് വെളിപ്പെടുത്തലില്‍ രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങി കോണ്‍ഗ്രസ്

ഹിഡന്‍ബര്‍ഗ് വെളിപ്പെടുത്തലില്‍ രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങി കോണ്‍ഗ്രസ്
alternatetext

സെബി ചെയര്‍പേഴ്‌സനെതിരായ ഹിഡന്‍ബര്‍ഗ് വെളിപ്പെടുത്തലില്‍ രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങി കോണ്‍ഗ്രസ്. ഈ മാസം 22ന് എല്ലാ സംസ്ഥാനങ്ങളിലും ഇഡി ഓഫീസുകള്‍ ഉപരോധിക്കാന്‍ ഇന്ന് ചേര്‍ന്ന നേതൃയോഗത്തില്‍ തീരുമാനിച്ചു. വിഷയത്തില്‍ ഇടപെടണം എന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ വിശാല്‍ തിവാരി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി.

ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടിലെ ആരോപണങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. സെബി അദാനി രഹസ്യബന്ധം സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് നേതൃയോഗത്തില്‍ ആവശ്യമുയര്‍ന്നു. ജാതി സെന്‍സസ് എത്രയും വേഗം നടത്തണമെന്നും നേതൃയോഗത്തിനുശേഷം നേതാക്കള്‍ പറഞ്ഞു.

അതേസമയം ഹിന്‍ഡന്‍ ബെര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ സെബി സംശയത്തിന്റെ നിഴലായി എന്ന് കാട്ടി അഭിഭാഷകന്‍ വിശാല്‍ തിവാരി സുപ്രീംകോടതിയില്‍ പുതിയ ഹരജി നല്‍കി. സിബിഐയോ പ്രത്യേക സമിതിയോ വെളിപ്പെടുത്തല്‍ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് നേരത്തെയും വിശാല്‍ തിവാരി സുപ്രീം കോടതിയെ സമീപിച്ചിരുന്നു