സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ കൈത്തറി യൂണിഫോം വിതരണം; 25 കോടി അനുവദിച്ചു

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ കൈത്തറി യൂണിഫോം വിതരണം; 25 കോടി അനുവദിച്ചു
alternatetext

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ കൈത്തറി യൂണിഫോം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് തൊഴിലാളികളുടെ നെയ്ത്തുകൂലി ഉള്‍പ്പെടെ നല്‍കാൻ 25 കോടി രൂപ അനുവദിച്ചതായി തൊഴില്‍ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

ഇതില്‍ 15 കോടി രൂപ തൊഴിലാളികള്‍ക്കുള്ള നെയ്ത്തുകൂലിയാണ്. അഞ്ചു കോടി രൂപ നൂല് വാങ്ങിയ സ്പിന്നിങ് മില്ലുകള്‍ക്കുള്ളതാണ്. രണ്ടരക്കോടി രൂപ ചായം മുക്കിയ മില്ലുകള്‍ക്കാണ്. ബാക്കി രണ്ടര കോടി രൂപ തുണി ഇൻസ്‌പെക്ടര്‍മാര്‍ക്കും മറ്റ് ചിലവുകള്‍ക്കുമാണ്. ഓണക്കാലം മുൻനിര്‍ത്തിയാണ് അടിയന്തിരമായി തുക അനുവദിച്ചത്