സ്‌കൂളില്‍ ബേബി എയര്‍ പിസ്‌റ്റളില്‍നിന്ന്‌ വെടിയുതിര്‍ത്ത പൂര്‍വ വിദ്യാര്‍ഥി ജഗനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക്‌ മാറ്റി.

സ്‌കൂളില്‍ ബേബി എയര്‍ പിസ്‌റ്റളില്‍നിന്ന്‌ വെടിയുതിര്‍ത്ത പൂര്‍വ വിദ്യാര്‍ഥി ജഗനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക്‌ മാറ്റി.
alternatetext

തൃശൂര്‍: സ്‌കൂളില്‍ ബേബി എയര്‍ പിസ്‌റ്റളില്‍നിന്ന്‌ വെടിയുതിര്‍ത്ത പൂര്‍വ വിദ്യാര്‍ഥി ജഗനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക്‌ മാറ്റി. പ്രതി രണ്ടുവര്‍ഷമായി മാനസിക രോഗത്തിനു ചികിത്സ തേടുന്നതായി കാണിച്ച്‌ തൃശൂര്‍ ഈസ്‌റ്റ്‌ പോലീസ്‌ കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. ചൊവ്വാഴ്‌ച രാവിലെയാണ്‌ വിവേകോദയം സ്‌കൂളിലെത്തിയ പ്രതി വെടിയുതിര്‍ത്തത്‌.

2020 മുതല്‍ ജഗന്‍ ചികിത്സയിലാണെന്നു സംഭവം നടന്നതിനു പിന്നാലെ മാതാപിതാക്കള്‍ പോലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ ചികിത്സാ രേഖകളും ഹാജരാക്കി. അതിക്രമിച്ചു കയറി, ബഹളം വച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ്‌ ജഗനെതിരേ കേസെടുത്തത്‌. പ്രതിക്ക്‌ ജാമ്യം നല്‍കിയ കോടതി പോലീസ്‌ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റാന്‍ ഉത്തരവിടുകയായിരുന്നു. സ്‌കൂളില്‍നിന്നു പാതിവഴിയില്‍ പഠനം ഉപേക്ഷിച്ച്‌ പോയ വിദ്യാര്‍ഥിയാണ്‌ ജഗന്‍. ഇതിനു കാരണക്കാരായതു രണ്ടു അധ്യാപകരാണെന്നും ഇവര്‍ ഭാവി നശിപ്പിച്ചുവെന്നും ആരോപിച്ചാണ്‌ ഇയാള്‍ സ്‌കൂളിലെത്തി അതിക്രമം കാട്ടിയത്‌.