സ്കൂള്‍, കോളേജ് വിദ്യാർത്ഥികളുടെ മാതാപിതാക്കളെ ലക്ഷ്യമിട്ട് ഓണ്‍ലൈൻ തട്ടിപ്പുസംഘം വലവിരിക്കുന്നതായി റിപ്പോർട്ട്. മയക്കുമരുന്ന് കേസില്‍ കുട്ടിയെ അറസ്റ്റ് ചെയ്തെന്നും ചോദ്യം ചെയ്യാനായി ഡല്‍ഹിക്ക് കൊണ്ടുപോവുകയാണെന്നും വാട്സ്ആപ്പ് കോളില്‍ പോലീസ് എന്ന് പരിചയപ്പെടുത്തി എത്തുന്ന തട്ടിപ്പുകാർ മാതാപിതാക്കളെ അറിയിക്കുന്നു. ഇതോടെ പരിഭ്രാന്തരാകുന്ന മാതാപിതാക്കള്‍ കുട്ടിയെ വിട്ടുകിട്ടാനുള്ള മാർഗ്ഗങ്ങള്‍ ആരായുന്നു. ഇതോടെ തട്ടിപ്പുകാർ അവസാനത്തെ അടവ് പുറത്തെടുക്കും. കുട്ടിയെ വിട്ടുകിട്ടാനായി യു പി ഐ ആപ്പ് മുഖേന പണം നല്‍കാനാണ് അവർ ആവശ്യപ്പെടുക.
50,000 രൂപ മുതല്‍എത്ര തുകയും അവർ ആവശ്യപ്പെടാം. പണം ഓണ്‍ലൈനില്‍ കൈമാറിക്കഴിഞ്ഞുമാത്രമേ തട്ടിപ്പിനിരയായ വിവരം മനസ്സിലാകുകയുള്ളൂ. ഓണ്‍ലൈൻ സാമ്ബത്തികത്തട്ടിപ്പില്‍ പെടാതിരിക്കാൻ പരമാവധി ജാഗ്രത പുലർത്തണമെന്ന് പൊലീസ് നിര്‍ദ്ദേശിച്ചു. അഥവാ ഇങ്ങനെ പണം നഷ്ടമായാല്‍ ആദ്യത്തെ ഒരു മണിക്കൂറിനകം തന്നെ 1930 എന്ന നമ്ബറില്‍ പോലീസിനെ അറിയിക്കാൻ ശ്രമിക്കുക.