സംവിധായകൻ രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്തു. 

സംവിധായകൻ രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്തു.
alternatetext

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം എറണാകുളം നോർത്ത് പൊലിസ് കേസെടുത്തു. ബംഗാളി നടി ശ്രീലേഖ മിത്ര പരാതിയെ തുടർന്നാണ് കേസെടുത്തത്. ഐ.പി.സി 354 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. പരാതി പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും.

‘പാലേരി മാണിക്യം’ എന്ന ചിത്രത്തിന്റെ ബന്ധപ്പെട്ട ചർച്ചയ്ക്കിടെ രഞ്ജിത്ത് മോശമായി പെരുമാറി എന്നായിരുന്നു ശ്രീലേഖയുടെ ആരോപണം. സിനിമയുമായി ബന്ധപ്പെട്ട ചർച്ച നടത്താൻ വേണ്ടി കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റിലേക്കു വിളിച്ചുവരുത്തി. പിന്നീട് മുറിയിലേക്കു വിളിച്ചു കൈയിലും വളയിലും മുടിയിലും കവിളിലുമെല്ലാം തലോടി. ലൈംഗിക താല്‍പര്യത്തോടെയുള്ള പെരുമാറ്റം ഉണ്ടായി എന്നായിരുന്നു പരാതി