തൃശൂർ: പ്രശസ്ത നർത്തകൻ ആർ.എല്‍.വി. രാമകൃഷ്ണനെ അധിക്ഷേപിച്ചതിനു പിന്നാലെ നൃത്താധ്യാപിക സത്യഭാമയെ തള്ളി കേരള കലാമണ്ഡലം. സത്യഭാമയുടെ പ്രസ്താവന പരിഷ്കൃത സമൂഹത്തിന് യോജിക്കാത്തതെന്ന് കലാമണ്ഡലം കുറച്ചു. സത്യാഭാമയുടെ നിലപാടുകള്‍ കലാമണ്ഡലം നിരാകരിക്കുകയും അപലപിക്കുകയും ചെയ്തു.
ഇത്തരം വ്യക്തികളുടെ പേരിനൊപ്പം കലാമണ്ഡലം എന്ന് ചേർക്കുന്നത് സ്ഥാപനത്തിന് കളങ്കമുണ്ടാക്കുന്നുവെന്നും കലാമണ്ഡലം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു