സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച്‌ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുകയാണ് എല്‍ഡിഎഫ്: കെ സുരേന്ദ്രൻ

സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച്‌ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുകയാണ് എല്‍ഡിഎഫ്: കെ സുരേന്ദ്രൻ
alternatetext

തൃശൂര്‍: സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച്‌ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുകയാണ് എല്‍ഡിഎഫ് ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരളയാത്ര പ്രഹസനം മാത്രമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ അവഗണിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ പ്രചരണം പച്ചക്കളമാണ്. സംസ്ഥാന സര്‍ക്കാരിന്‍റെ പരാജയം കേന്ദ്ര സര്‍ക്കാരിന് മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വില കുറഞ്ഞ രാഷ്‌ട്രീയ പ്രചരണത്തിന്‍റെ ഭാഗമായി സര്‍ക്കാര്‍ പൊറാട്ട് നാടകം കളിക്കുകയാണ്.