ശരീരഭാഗങ്ങള്‍ തെരഞ്ഞെടുപ്പ് ചിഹ്നമായി ഉപയോഗിക്കുന്നത് വിലക്കമെന്നാവശ്യപ്പെട്ടുള്ള ഹർജികള്‍ സുപ്രീംകോടതി തള്ളി.

ശരീരഭാഗങ്ങള്‍ തെരഞ്ഞെടുപ്പ് ചിഹ്നമായി ഉപയോഗിക്കുന്നത് വിലക്കമെന്നാവശ്യപ്പെട്ടുള്ള ഹർജികള്‍ സുപ്രീംകോടതി തള്ളി.
alternatetext

ന്യൂഡല്‍ഹി: ശരീരഭാഗങ്ങള്‍ തെരഞ്ഞെടുപ്പ് ചിഹ്നമായി ഉപയോഗിക്കുന്നതില്‍ നിന്ന് രാഷ്ട്രീയ പാർട്ടികളെ വിലക്കമെന്നാവശ്യപ്പെട്ടുള്ള ഹർജികള്‍ സുപ്രീംകോടതി തള്ളി. ഇത്തരം ഹർജിയില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

പൊതുതാത്പര്യ ഹർജി കോണ്‍ഗ്രസിന്‍റെ കൈപ്പത്തി ചിഹ്നത്തെ ലക്ഷ്യംവച്ചാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജെ.ബി. പർദിവാല, പി.എസ്. നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.